+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മതേതരത്വം മരണമണി മുഴങ്ങുന്നുവോ? ജനസന്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ

കുവൈത്ത്: "മതേതരത്വം മരണമണി മുഴങ്ങുന്നുവോ" എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റി ഒക്ടോബർ 26 ന് (വെള്ളി) സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിന്‍റെ പ്രചാരണ ഭാഗമായി ജനസന്പർക്ക പരിപാടി തി
മതേതരത്വം മരണമണി മുഴങ്ങുന്നുവോ? ജനസന്പർക്ക  പരിപാടി തിങ്കളാഴ്ച മുതൽ
കുവൈത്ത്: "മതേതരത്വം മരണമണി മുഴങ്ങുന്നുവോ" എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റി ഒക്ടോബർ 26 ന് (വെള്ളി) സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിന്‍റെ പ്രചാരണ ഭാഗമായി ജനസന്പർക്ക പരിപാടി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്വാഗത സംഘ കൺവീനർസിദ്ധീഖ് മദനിയും പബ്ലിസിറ്റി കൺവീനർ അയ്യൂബ് ഖാനും അറിയിച്ചു.

അബാസിയ സെൻട്രൽ സ്കൂളിൽ വൈകുന്നേരം 5.30 ന് സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിൽ ഹൈക്കോടതി റിട്ട. ജസ്റ്റീസ് ബി. കമാൽ പാഷ പങ്കെടുക്കും.

കുവൈത്തിലെ മുഴുവന് മലയാളികളിലേക്കും ബഹുജന സംഗത്തിന്‍റെ സന്ദേശം കൈമാറാനായി പതിനായിരം ലഘുലേഖയും നോട്ടീസും വിതരണം ചെയ്യും. തിങ്കളാഴ്ച അഹ്മദി ഏരിയ ജനസന്പര്ക്ക പരിപാടിയില് മുവ്വായിരം മലയാളികളിലേക്ക് സന്ദേശം കൈമാറും. പരിപാടിക്ക് ഏരിയ കോഓർഡിനേറ്റർ ഫിറോസ് ചുങ്കത്തറ നേതൃത്വം നല്കും.

മുവ്വായിരം മലയാളികളിലേക്ക് സന്ദേശം കൈമാറുന്ന ചൊവ്വാഴ്ച നടക്കുന്ന സിറ്റി ഏരിയ പരിപാടിക്ക് അൻവർ സാദത്ത് നേതൃത്വം നല്കും.

നാലായിരം പേരിലേക്ക് സന്ദേശം എത്തിക്കുന്ന ഫർവാനിയ ഏരിയ പരിപാടി ബുധൻ, വ്യാഴം ദിവസങ്ങളിൽനടക്കും. ഏരിയ കോഓർഡിനേറ്റര് യൂനുസ് സലീം നേതൃത്വം നല്കും.

ഓരോ ഏരിയയിലേയും ജനസന്പര്ക്ക പരിപാടിക്ക് തെരെഞ്ഞെടുക്കപ്പെട്ട ഐഐസിയുടെ 100 വോളന്‍റിയർമാർ അണിനിരക്കും.പോസ്റ്റര് ഡേ ചൊവ്വാഴ്ച നടക്കും.

വിവരങ്ങൾക്ക് 65507714, 97228093, 97562375, 99776124

റിപ്പോർട്ട്: സലിം കോട്ടയിൽ