+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഷ്ടാക്കൾ ഇന്ത്യൻ വംശജരെ നോട്ടമിടുന്നതായി വാഷിംഗ്ടൺ പോലീസ്

വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജർ സംസ്കാരത്തിന്‍റേയും ആചാരത്തിന്‍റേയും ഭാഗമായി ധരിക്കുന്ന വിലകൂടിയ ആഭരണങ്ങൾ മോഷ്ടാക്കൾ നോട്ടമിടുന്നതായി വാഷിംഗ്ടൺ പോലീസ് മുന്നറിയിപ്പു നൽകി. മോഷണം നടത്തുന്നതിന് പ്രത്യേക
മോഷ്ടാക്കൾ ഇന്ത്യൻ വംശജരെ നോട്ടമിടുന്നതായി വാഷിംഗ്ടൺ പോലീസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജർ സംസ്കാരത്തിന്‍റേയും ആചാരത്തിന്‍റേയും ഭാഗമായി ധരിക്കുന്ന വിലകൂടിയ ആഭരണങ്ങൾ മോഷ്ടാക്കൾ നോട്ടമിടുന്നതായി വാഷിംഗ്ടൺ പോലീസ് മുന്നറിയിപ്പു നൽകി. മോഷണം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് ഇതിനു പിന്നിലെന്ന് സാർജന്റ് ഫ്രൈ പറ‍ഞ്ഞു.

കണക്റ്റിക്കട്ട് നോർവാക്ക് സിറ്റിയിൽ ഇന്ത്യൻ അമേരിക്കൻ ഫാമിലി നടത്തി വരുന്ന മോട്ടലിൽ ഉടമസ്ഥർ താമസിച്ചിരുന്ന ക്വാട്ടേഴ്സിൽ നിന്നും 20000 ഡോളറിലധികം വിലവരുന്ന സ്വർണം മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിന്‍റെ ചിത്രം കാമറയിൽ പതിഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരത്തിലുള്ള മോഷണങ്ങൾ യുഎസിലെ പല സിറ്റികളിലും ഈ സംഘം നടത്തുന്നതായാണ് അന്വേഷണത്തിൽ നിന്നും ബോധ്യമായതെന്നും പോലീസ് പറയുന്നു.

ഓൺലൈനിലൂടെ ഇന്ത്യൻ വംശജർ നടത്തുന്ന ആഭരണകടകളും അവിടെ നിന്നു സ്വർണം വാങ്ങുന്നവരുടെ വിവരങ്ങളും ചോർത്തിയെടുത്തു കവർച്ച നടത്തുന്നതിന് ഇവർക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്നും സർജന്‍റ് പറഞ്ഞു. ഇന്ത്യൻ വംശജർ കൂടുതൽ ശ്രദ്ധിക്കണമെന്നും ഓഫീസർ മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ