+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാലറി ചലഞ്ച് ഏറ്റെടുത്ത് ലുലു ഗ്രൂപ്പ് 10 കോടി സമാഹരിച്ചു

അബുദാബി: നവകേരള നിര്‍മിതിക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാലറി ചലഞ്ച് ഏറ്റെടുത്ത ലുലു ഗ്രൂപ്പ് 10 കോടി രൂപ സമാഹരിച്ചു. ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരില്‍ നിന്നും സമ
സാലറി ചലഞ്ച് ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്  10 കോടി സമാഹരിച്ചു
അബുദാബി: നവകേരള നിര്‍മിതിക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാലറി ചലഞ്ച് ഏറ്റെടുത്ത ലുലു ഗ്രൂപ്പ് 10 കോടി രൂപ സമാഹരിച്ചു.

ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരില്‍ നിന്നും സമാഹരിച്ച പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ നവകേരള ഫണ്ടിലേക്ക് സംഭാവന ചെയ്യന്നതായി ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി.നന്ദകുമാര്‍ അറിയിച്ചു.

അബുദാബി ഇന്ത്യ സോഷ്യൽ സെന്‍ററിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത് . മുന്പ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച സംഭാവനകൾക്കു പുറമെയാണ് ഇപ്പോൾ 10 കോടി രൂപ കൂടി നൽകിയിരിക്കുന്നത്. ലുലു ഗ്രൂപ്പിന്‍റെ കീഴിലുള്ള 48,600 ജീവനക്കാരും കഴിയുന്നത്ര ശമ്പളം നല്‍കണമെന്ന് മാനേജിംഗ് ഡയറക്ടർ എം.എ. യൂസഫലി ആഹ്വാനം ചെയ്തിരുന്നു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള