വേ​ന​ൽ മ​ട​ങ്ങു​ന്നു, യൂ​റോ​പ്പ് മ​ഞ്ഞു​കാ​ല​ത്തി​ലേ​യ്ക്ക്

10:36 PM Oct 19, 2018 | Deepika.com
ബ​ർ​ലി​ൻ: യൂ​റോ​പ്പ് മെ​ല്ലെ ശൈ​ത്യ​ത്തി​ലേ​യ്ക്ക് ക​ട​ക്ക​ന്നു. ജ​ർ​മ​നി​യി​ൽ മാ​ത്ര​ല്ല യൂ​റോ​പ്പി​ൽ കൊ​ടും വേ​ന​ലി​ന് അ​വ​സാ​ന​മാ​കു​ന്നു. ഇ​നി മ​ഞ്ഞു​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്നോ​ണം പ​ർ​വ​ത​നി​ര​ക​ളി​ൽ അ​ടു​ത്ത ആ​ഴ്ച​യോ​ടെ മ​ഞ്ഞു വീ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

വ​രു​ന്ന തി​ങ്ക​ളാ​ഴ്ച 18 ഡി​ഗ്രി​യി​ലെ​ത്തു​ന്ന ശ​രാ​ശ​രി താ​പ​നി​ല സാ​വ​ധാ​നം കു​ത്ത​നെ കു​റ​യു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. യൂ​റോ​പ്പി​ൽ ഇ​ക്കൊ​ല്ല​ത്തെ ഒ​ക്ടോ​ബ​ർ ഗോ​ൾ​ഡ​ൻ വെ​ത​ർ ആ​യി​രു​ന്നു. താ​പ​നി​ല ഇ​രു​പ​ത്തി​യ​ഞ്ച് ഡി​ഗ്രി വ​രെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ത​ണു​പ്പ് വ്യാ​പി​ക്കു​ക​യും ചെ​യ്യും. രാ​ത്രി ഈ ​താ​പ​നി​ല പൂ​ജ്യ​ത്തി​ലേ​ക്ക് മാ​റും. ജ​ർ​മ​നി​യി​ലും വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഈ ​കാ​ലാ​വ​സ്ഥ മാ​റ്റ​മു​ണ്ടാ​വു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്. ന​വം​ബ​ർ ര​ണ്ടാം പ​കു​തി​യോ​ടെ മ​ഞ്ഞു​കാ​ലം ക​ന​ക്കു​മെ​ന്നും പ്ര​വ​ചി​യ്ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ