ഡബ്ലിൻ: ഒക്ടോബർ 27, 28, 29 തീയതികളിൽ നടത്തപ്പെടുന്ന കുടുംബ നവീകരണധ്യാനം നയിക്കുവമായി ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ തോമസ് തറയിൽ പിതാവ് അയർലൻഡിൽ എത്തിച്ചേർന്നു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ബിഷപ്പ് അറിയപ്പെടുന്ന വചനപ്രഘോഷകനും ധ്യാനഗുരുവും കൂടിയാണ്.
ഡബ്ലിനിൽ എത്തിച്ചേർന്ന പിതാവിനെ ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലൈൻമാരായ ഫാ. ക്ലമന്റ് പാടത്തുപറന്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, സാജു മേൽപറന്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബിഷപ്പ് അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ ബലിക്കും മറ്റ് ആത്മീയ ശുശ്രൂഷകളിലും പങ്കെടുക്കും.
ബ്ലാഞ്ചാർഡ്സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിൾസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെയുള്ളവർക്ക് 4 വിഭാഗങ്ങളായാണ് ക്രിസ്ത്യൻ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്ത്യൻ ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ wwws.yromalabr.ie ലുള്ള PMS LOGIN വഴി ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 ന് മുൻപ് ചെയേണ്ടതാണ്.
കുടുംബ നവീകരണ ധ്യാനം ഒക്ടോ: 27 മുതൽ; വചനപ്രഘോഷകൻ തോമസ് തറയിൽ അയർലൻഡിൽ
10:33 PM Oct 19, 2018 | Deepika.com