ബർലിൻ: ജോലിയുടെ ആവശ്യത്തിനായി നടത്തുന്ന യാത്രകൾക്ക്, ഡ്യൂട്ടി സമയത്തിനു തുല്യമായ ശന്പളം മണിക്കൂറിനു കണക്കാക്കി തൊഴിലുടമ നൽകണമെന്ന് ജർമനിയിലെ ഫെഡറൽ ലേബർ കോടതി. ജോലിയുടെ ഭാഗമായി ഫീൽഡിലോ വിദേശത്തോ പോകുന്നവർക്ക് അധിക പ്രതിഫലം ആവശ്യപ്പെടാൻ വഴി തുറക്കുന്നതാണ് കോടതിയുടെ നിർണായക ഉത്തരവ്.
താൽകാലികമായി വിദേശത്തേക്ക് അയയ്ക്കുകയാണെങ്കിൽ, ജീവനക്കാരൻ യാത്ര പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ ജോലിയുടെ ഭാഗമായി കണക്കാക്കണം. ചൈനയിലേക്ക് ജോലിക്ക് നിയോഗിക്കപ്പെട്ട റൈൻലാൻഡ് പലാറ്റിനേറ്റ് സ്വദേശിയായ ജീവനക്കാരന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന വിധി വന്നിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യാത്രാസമയത്തിന് തൊഴിലുടമ പ്രതിഫലം നൽകണം: ജർമൻ കോടതി
10:30 PM Oct 19, 2018 | Deepika.com