കുവൈത്ത് സിറ്റി : വിദേശതൊഴിലാളികളുടെ മാതാപിതാക്കളെ സന്ദർശക വിസക്കായി കൊണ്ടുവരുന്നതിനുള്ള പ്രായ പരിധി എടുത്തുകളഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ അറുപത് കഴിഞ്ഞവർക്ക് ആഭ്യന്തര വകുപ്പ് വിസ നൽകിയിരുന്നില്ല. ഒരു മാസത്തെ കാലാവധിയുള്ള വിസയായിരിക്കും അനുവദിക്കുക. തുടർന്ന് നിബന്ധനകൾക്ക് വിധേയമായി ഒരു മാസം വരെ പുതുക്കുമെന്നും അധികൃതർ അറിയിച്ചു.
നിരവധിയാളുകൾ പ്രായമായ കുടുംബാംഗങ്ങളെ സന്ദർശന വിസയിൽ കൊണ്ട് വരുന്നത് വൈദ്യസേവനങ്ങളടക്കം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം മുന്പു വിസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ തീരുമാനം ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ