കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് അറുപതാം വാർഷികം ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2019 ജനുവരി മുതൽ ഒരു വർഷം നീളുന്ന ആഘോഷ ഭാഗമായി സൂപ്പർ മെഗാ കാർണിവൽ, ഹയർ എജുക്കേഷൻ ഫെയർ, ഇന്ത്യൻ സ്കൂൾ ഗൾഫ് ആർട്ട് ഫെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.
നിർധന വിദ്യാർഥികൾക്ക് സാന്പത്തിക സഹായം നൽകാനാണ് സൂപ്പർ മെഗാ കാർണിവൽ നടത്തുന്നത്. എല്ലാ വർഷവും നടത്തിവരുന്ന മെഗാ കാർണിവൽ അറുപതാം വാർഷിക ഭാഗമായി വിപുലമായി നടത്തുകയാണ്. 2018ൽ വെൽഫെയർ ഫണ്ട് വഴി 168 കുട്ടികൾക്കായി 34,584 ദീനാറിന്റെ സാന്പത്തിക സഹായം നൽകാനായതായി ഐസിഎസ്കെ പ്രിൻസിപ്പൽ ഡോ. വി.ബിനുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2019 ഒക്ടോബർ അവസാന വാരം ഇന്ത്യൻ സ്കൂൾ ഗൾഫ് ആർട്ട് ഫെസ്റ്റിൽ വിവിധ ജിസിസി രാജ്യങ്ങളിലെ സിബിഎസ്ഇ അംഗീകൃത ഇന്ത്യൻ സ്കൂളുകൾ പങ്കാളികളാവും. കേരളത്തിലെ യുവജനോത്സവത്തിന്റെ മാതൃകയിൽ നൂറു ഇനങ്ങളിൽ നടക്കുന്ന മത്സരത്തിന് വിധികർത്താക്കളായി നാട്ടിൽനിന്നുള്ള പ്രഗത്ഭ കലാകാര·ാരെത്തും.
കേരളത്തിലെ പ്രളയ ദുരുതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ വിദ്യാർഥികൾ പിരിച്ചെടുത്ത 21 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതായി ഡോ. വി. ബിനുമോൻ അറിയിച്ചു. വിദ്യാർഥി പ്രതിനിധികളായ മോസസ് കുര്യൻ മാത്യൂ (ഐസിഎസ്കെ സീനീയർ), അയ്മൻ നയീം ഉസ്മാൻ (ഖൈത്താൻ), ഇർവിൻ കാസ്റ്റലിനോ (അമ്മാൻ), ജനീസ അമി മാത്യൂസ് (ജൂനിയർ), ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ, വൈസ് ചെയർമാൻ വിനുകുമാർ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ