ന്യുയോർക്ക്: പെപ്സിക്കോ കന്പനി മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇന്ദ്രാ നൂയിക്ക് ഏഷ്യ സൊസൈറ്റിയുടെ 2018 ലെ ഗെയിം ചെയ്ഞ്ചർ ഓഫ് ദി ഇയർ അവാർഡ്. ന്യുയോർക്കിൽ നടന്ന ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ പുരസ്കാരം സമ്മാനിച്ചു.
പന്ത്രണ്ടു വർഷം സോഫ്റ്റ് ഡ്രിങ്ക് ആന്റ് സ്നാക്ക് കന്പനി ചെയർമാനും സിഇഒയുമായി പ്രവർത്തിച്ച ഇന്ദ്രായുടെ സേവനങ്ങളെ ക്ലിന്റൻ പ്രശംസിച്ചു. ഇന്ദ്രായുടെ രാജി കന്പനിക്ക് ഒരു വലിയ നഷ്ടമാണെന്നും ക്ലിന്റൻ പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങളുമായി ഉണ്ടായിരുന്ന വ്യാപാര കരാർ (ട്രാൻസ് പസഫിക്ക് പാർട്ട്നർ ഷിപ്പ്) ട്രംപ് അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിച്ചതിനെ ക്ലിന്റൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അമേരിക്കയുമായി സഹകരിച്ചു ഏഷ്യൻ വംശജരുടെ ഭാവി കെട്ടിയുയർത്തുന്നതിന് ടിപിപി പോലുള്ള കരാർ ആവശ്യമായിരുന്നുവെന്ന് ക്ലിന്റൻ പറഞ്ഞു.
കന്പനി ഷെയർ ഹോൾഡേഴ്സിന് കൂടുതൽ ലാഭം ഉണ്ടാക്കി കൊടുക്കുന്നതിനല്ല സമൂഹത്തിന് ആകമാനം ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് തുടർന്നും നടത്തേണ്ടതെന്നും ഇന്ദ്രാ പറഞ്ഞു. ഏഷ്യ സൊസൈറ്റിയുടെ പ്രവർത്തനങ്ങളേയും നൂയി അഭിനന്ദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ