ന്യുയോർക്ക്: മാറ്റി വയ്ക്കപ്പെട്ട ഫൈൻ ആർട്സ് മലയാളത്തിന്റെ നാടകം "കടലോളം കനിവ് ' നവംബർ മൂന്നിന് വൈകുന്നേരം ആറിന് ടീനെക്കിലുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായുളള്ള സജീകരണങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു.
സ്റ്റേജിൽ ലൈവ് ആയ സംഭാഷണങ്ങളോടെ എത്തുന്ന അമേരിക്കയിലെ ചുരുക്കം ചില കലാസംഘങ്ങളിലൊന്നാണ് ഫൈൻ ആർട്സ്. മലയാളം നാടക കലയുടെ ആത്മാവിനെ നഷ്ടപ്പെടുത്താതെ സ്റ്റേജിൽ അരങ്ങേറുന്ന ഫൈൻ ആർട്സിന്റെ നാടകങ്ങൾക്കായി കാത്തിരിക്കുന്ന ഒരു ആസ്വാദക സമൂഹമാണെന്ന് അമേരിക്കയിലുള്ളത്. അവാർഡ് ജേതാവായ ഫ്രാൻസിസ് ടി. മാവേലിക്കരയുടെ ഏറ്റവും പുതിയ നാടകമാണ് കടലോളം കനിവ്.
കേരള മണ്ണിൽ വിവാദമായ ദയാവധത്തിന്റെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന കഥയാണ് കടലോളം കനിവ്. ഡിസംബർ എട്ടിന് ശനിയാഴ്ച ഡാളസിലും കടലോളം കനിവ് രംഗത്ത് എത്തുന്നുണ്ട്. വിവരങ്ങൾക്ക്: www.fineartsmalayalam.com
റിപ്പോർട്ട്: ജോർജ് തുന്പയിൽ