ന്യൂയോർക്ക്: വൈസ്മെൻസ് ഇന്റർ നാഷണലിന്റെ ഇന്റർ നാഷണൽ സർവീസ് ഡയറക്ടറായി കോരസണ്‍ വർഗീസിനെ നിയമിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കോരസണ്‍, ക്ലബ്ബിന്റെ അന്തർദേശീയ പബ്ലിക് റിലേഷൻസ് ചുമതലകൾക്കു മുതൽകൂട്ടാകുമെന്നു അന്തർദേശീയ കൗണ്‍സിൽ അംഗവും അമേരിക്കൻ ഏരിയ പ്രസിഡന്റുമായ റ്റിബോർ ഫോക്കി അഭിപ്രായപ്പെട്ടു.
1922ൽ അമേരിക്കയിലെ ഒഹായോ സ്റ്റേറ്റിലുള്ള ടോളിഡോയിൽ ജഡ്ജ് പോൾ വില്യം അലക്സാണ്ടർ സ്ഥാപിച്ച പ്രസ്ഥാനം ഇന്നു 69 രാജ്യങ്ങളിലായി 1500 ക്ലബുകളുമായി വികസിച്ചു. വൈഎംസിഎയുടെ സേവന വിഭാഗമായി തുടങ്ങിയ വൈസ്മെൻസ് ഇന്റർ നാഷണലിനു ഐക്യരാഷ്ട്രസഭയുടെ സാന്പത്തിക സാമൂഹ്യ ആലോചനാ സമിതിയുടെ പ്രത്യേക ഉപദേശക സമിതിയിൽ എൻജിഒ അംഗത്വമുണ്ട്. 2022 ൽ നൂറാംവാർഷികം ആഘോഷിക്കുന്ന സംഘടന തുടങ്ങിയടത്തു തന്നെ ഒരു നല്ല തിരിച്ചുവരവിനായി പ്രതീക്ഷിക്കുകയാണ്. ന്യൂയോർക്കിലും ന്യൂജേർസിയിലും ഇതിനകം ക്ലബ്ബ് മുന്നേറ്റം ഉണ്ടാക്കി.
സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനക്ക് തായ്ലൻഡിലും സാറ്റലെറ്റ് ഓഫീസുണ്ട്. ക്ലബ്ബിനു ഇന്ത്യയിൽ സജീവ സാന്നിധ്യമുണ്ട്. മൂണ്‍ സാംഗ് ബോങ് (കൊറിയ ) പ്രസിഡന്റ്, ജെന്നിഫർ ജോണ്‍സ് (ഓസ്ട്രേലിയ ) പ്രസിഡന്റ് ഇലെക്ട്, ഫിലിപ്പ് ചെറിയാൻ (ഇന്ത്യ) ട്രഷറർ , ജോസ് വര്‍ഗീസ് (ഇന്ത്യ) സെക്രട്ടറി ജനറൽ തുടങ്ങിയവർ അന്തർദേശീയ സാരഥികളാണ്.
അമേരിക്കയിൽ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക മാത്യു ചാമക്കാല-631 645 0587, ജോസഫ് കാഞ്ഞമല - 917 596 2119. ഷാജു സാം- 646 427 4470, അലക്സ് മാത്യു- 516 567 5930.