ന്യൂഡൽഹി: ഓഖ്ല മസിഗഡ് ആരോഗ്യ മാതാ തീർഥാടന കേന്ദ്രത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 28 ഞായറാഴ്ച നടക്കപ്പെടും. ആഘോഷങ്ങൾക്ക് മുന്നോടിയായി 27നു വൈകുന്നേരം 5ന് സർവമത സമ്മേളനവും പ്രാർഥനയും ഉണ്ടായിരിക്കും. സമ്മേളനം നയിക്കുന്നത് റവ. ഡോ. എം.ഡി. തോമസിന്റെ നേതൃത്തിലാണ്.
ഒക്ടോബർ 28 വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷമായ ദിവബലിക്കു ആഗ്ര രൂപത അർച്ചബിപ്പ് ആൽബർട്ട് ഡി സോസ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം ഡൽഹി അതിരൂപത അർച്ചബിഷപ്പ് അനിൽ ജെ.ടി കൂട്ടോ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കുരിയൻ ജോസഫ് , ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ മുഖ്യാഥിതിയായിരിക്കും. വിപുലമായ ആഘോഷങ്ങൾക്ക് വികാരി റവ. ഫാ. ജോർജ് മണിമലയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
വിവരങ്ങൾക്ക്: 9999579920
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്