+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലണ്ടനില്‍ (കാനഡ) സേക്രഡ് ഹാര്‍ട്ട് ക്‌നാനായ മിഷന്‍ ഉദ്ഘാടനം ചെയ്തു

ഒന്റാരിയോ: കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ള പുതിയ ക്‌നാനായ മിഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഒക്ടോബര്‍ 14നു ഞായറാഴ്ച വ
ലണ്ടനില്‍ (കാനഡ) സേക്രഡ് ഹാര്‍ട്ട് ക്‌നാനായ മിഷന്‍ ഉദ്ഘാടനം ചെയ്തു
ഒന്റാരിയോ: കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ള പുതിയ ക്‌നാനായ മിഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഒക്ടോബര്‍ 14നു ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കനേഡിയന്‍ സീറോമലബാര്‍ എക്‌സാര്‍ക്കേറ്റിലെ മാര്‍ ജോസ് കല്ലുവേലി പിതാവാണു പുതിയ മിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലണ്ടന്‍ മദര്‍ തെരേസ കാത്തലിക് സെക്കന്‍ഡറി സ്‌കൂള്‍ ചാപ്പലില്‍ നടത്തിയ സമൂഹബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ന് സഭ നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനില്‍ക്കാന്‍ നാം പ്രാപ്തരാകണമെന്നും പരിശുദ്ധാത്മാവിന്റെ നിറവും, വിശുദ്ധ ഗ്രന്ഥത്തിന്മേലുള്ള വിശ്വാസവും, ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ആകുന്ന ആത്മീയ ആയുധങ്ങള്‍ ഉപയോഗിച്ച് നാം ഇവയെ നേരിടണമെന്ന് പിതാവ് തന്റെ പ്രസംഗത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഷിക്കാഗോ ക്‌നാനായ റീജിയന്‍ വികാരി ജനറാല്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ പുതിയ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും , പ്രസ്തുത മിഷന്റെ പ്രഥമ ഡയറക്ടറായി ടൊറാന്‍ഡോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ വികാരികൂടിയായ ഫാ. പത്രോസ് ചമ്പക്കരയുടെ നിയമന ഉത്തരവും വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചു. മോണ്‍. തോമസ് മുളവനാല്‍, ഫാ.പത്രോസ് ചമ്പക്കര, ഫാ. ജോര്‍ജ് പാറയില്‍, ഫാ. ജെമി പുതുശ്ശേരി, ഫാ. റ്റോബി പുളിക്കശ്ശേരി, ഫാ. മാത്യു ഇളമ്പളക്കാട്ട് തുടങ്ങിയവ വിശുദ്ധ ബലിയില്‍ സഹകാര്‍മികരായിരുന്നു. തദവസരത്തില്‍ കളമ്പകുഴിയില്‍ ബൈജു & സിമി ദമ്പതികളുടെ മകള്‍ റ്റെസി മരിയായുടെ മാമോദിസായും നടത്തപ്പെട്ടു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ റവ.ഫാ.പത്രോസ് ചമ്പക്കര സ്വാഗതം പറഞ്ഞു. മോണ്‍. തോമസ് മുളവനാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ മുന്‍ ഡയറക്ടര്‍ റവ.ഫാ. ജോര്‍ജ് പാറയില്‍, സീറോ മലബാര്‍ ചര്‍ച്ച് ലണ്ടന്‍ ഇടവക വികാരി റവ. ഫാ. റ്റോബി പുളിക്കശ്ശേരി, ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി റവ.ഫാ. ജെമി പുതുശ്ശേരി, റവ.ഫാ. മാത്യു ഇളമ്പളക്കാട്ട് (ലണ്ടന്‍), ടൊറാന്‍ഡോ സെ. മേരീസ് ക്‌നാനായ ഇടവക ട്രസ്റ്റി സാബു തറപ്പേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടൊറന്റോ ക്‌നാനായ കമ്യൂണിറ്റിയിലുള്ള വിവിധ കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലാകായിക മത്സരങ്ങളില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ലണ്ടന്‍ കൂടാരയോഗത്തിന് വേണ്ടി പ്രസിഡന്റെ പ്രീത് പൂത്തട്ടേലും, സെക്രട്ടറി സാബു തോട്ടുങ്കലും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. സാബു തോട്ടുങ്കല്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ബിനീഷ് മേലേപ്പറമ്പില്‍ ചടങ്ങുകളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. ചടങ്ങുകളുടെ സമാപനത്തില്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (ഷിക്കാഗോ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം