+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ പ്രസ് ക്ലബ് 'മാധ്യമശ്രീ' പുരസ്‌കാരദാനം ജനുവരി 13ന് കൊച്ചിയില്‍

ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അഞ്ചാമത് മാധ്യമശ്രീ പുരസ്‌കാരദാനം 2019 ജനുവരി 13 നു ഞായറാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ്
ഇന്ത്യ പ്രസ് ക്ലബ് 'മാധ്യമശ്രീ' പുരസ്‌കാരദാനം ജനുവരി 13ന് കൊച്ചിയില്‍
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അഞ്ചാമത് മാധ്യമശ്രീ പുരസ്‌കാരദാനം 2019 ജനുവരി 13 -നു ഞായറാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുമെന്ന് ഐപിസിഎന്‍എ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം തുടങ്ങിയവര്‍ അറിയിച്ചു.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്‌കാരദാനം സംഘടിപ്പിക്കുക. ഒരു ലക്ഷം രൂപയും, പ്രശംസാപത്രവുമാണ് മാധ്യമശ്രീ പുരസ്‌കാരജേതാവിന് ലഭിക്കുക. മാധ്യമശ്രീ, മാധ്യമരത്‌ന എന്നീ പുരസ്‌കാരങ്ങള്‍ക്ക് കൂടാതെ വിവിധ വിഭാഗങ്ങളില്‍ അച്ചടി ദൃശ്യ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. അവാര്‍ഡ് നോമിനേഷനുള്ള തീയതികളും , നിബന്ധനകളും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. പ്രഗല്‍ഭരായ മാധ്യമപ്രവര്‍ത്തകരെ പുരസ്‌കാരത്തിനായി ഏത് രാജ്യത്തുള്ള മലയാളികള്‍ക്കും നോമിനേറ്റ് ചെയ്യാം. പൊതുസമ്മതര്‍ അടങ്ങുന്ന ഒരു ജൂറിയായിരിക്കും ജേതാക്കളെ തെരഞ്ഞെടുക്കുക.

ഐപിസിഎന്‍എ മുന്‍ പ്രസിഡന്റും, മാധ്യമശ്രീ പുരസ്‌കാരദാന കമ്മറ്റി ചെയര്‍മാനുമായ മാത്യു വര്‍ഗ്ഗീസ് , ട്രഷറര്‍ സണ്ണി പൗലോസ് , നാഷണല്‍ കമ്മറ്റി ഭാരവാഹികളായ ജയിംസ് വര്‍ഗീസ്, അനില്‍ ആറന്മുള. ജീമോന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകസമിതി ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: സുനില്‍ തൈമറ്റം