+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഞ്ചാവ് കൈവശം വച്ച ജമൈക്കന്‍ സംഗീതജ്ഞനു എട്ടു വര്‍ഷം തടവ്

മാഡിസണ്‍: ജമൈക്കന്‍ വംശജനായ സംഗീതജ്ഞന്‍ പാട്രിക് ബെഡ്!ലിന് (46) ക!ഞ്ചാവ് കൈവശം വച്ചതിന് എട്ടു വര്‍ഷം ജയില്‍ ശിക്ഷ. പരോള്‍ നിഷേധിച്ചു. ഒക്ടോബര്‍ ഏഴിനു മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് ജഡ്ജ് വില്യം ചാപ്പ്മാ
കഞ്ചാവ് കൈവശം വച്ച ജമൈക്കന്‍ സംഗീതജ്ഞനു എട്ടു വര്‍ഷം തടവ്
മാഡിസണ്‍: ജമൈക്കന്‍ വംശജനായ സംഗീതജ്ഞന്‍ പാട്രിക് ബെഡ്!ലിന് (46) ക!ഞ്ചാവ് കൈവശം വച്ചതിന് എട്ടു വര്‍ഷം ജയില്‍ ശിക്ഷ. പരോള്‍ നിഷേധിച്ചു. ഒക്ടോബര്‍ ഏഴിനു മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് ജഡ്ജ് വില്യം ചാപ്പ്മാനാണു ശിക്ഷ വിധിച്ചത്. കഞ്ചാവ് കടത്തിക്കൊണ്ടുപോയതിന് ജൂലൈയില്‍ ഇയാള്‍ കുറ്റക്കാരനെന്ന് ജൂറി വിധിച്ചിരുന്നു.

2017ല്‍ ഇയാള്‍ ഓടിച്ചിരുന്ന വാഹനം മാഡിസണ്‍ കൗണ്ടി ഡെപ്യൂട്ടി പരിശോധിച്ചപ്പോള്‍ 289 പൗണ്ട് കഞ്ചാവ് കണ്ടെത്തിരുന്നു. മെഡിക്കല്‍ മാരിജുവാന നിയമവിധേയമായി ഒറിഗണില്‍ നിന്നാണു വാങ്ങിയതെന്നും ശരീരത്തിലെ പേശി വേദനയ്ക്കാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും പാട്രിക് വാദിച്ചു. ബ്‌ളാക്ക് ഫയര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംഗീതജ്ഞന്‍ അനധികൃതമായി കഞ്ചാവ് കടത്തിക്കൊണ്ടുപെയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.

ഒഹായോവിലുള്ള എട്ടു വയസായ മകനെ സന്ദര്‍ശിച്ചു മിസിസിപ്പിയിലൂടെ വരുന്നവഴിയായിരുന്നു അറസ്റ്റ്. വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് ജഡ്ജി ചാപ്പമനോടു തന്റെ മകനെ ജയിലിലടക്കരുതെന്നു പാട്രിക്കിന്റെ മാതാവ് കരഞ്ഞു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍