+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഇഎ അബ്ബാസിയ ഉത്സവ് വെള്ളിയാഴ്ച്ച

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ കെഇഎ കുവൈറ്റ് അബ്ബാസിയ ഏരിയ നടത്തുന്ന അബ്ബാസിയ ഉത്സാവ് ഒക്ടോബര്‍ 19നു വെള്ളിയാഴ്ച രാവിലെ ഒമ്പത
കെഇഎ അബ്ബാസിയ ഉത്സവ് വെള്ളിയാഴ്ച്ച
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ കെഇഎ കുവൈറ്റ് അബ്ബാസിയ ഏരിയ നടത്തുന്ന അബ്ബാസിയ ഉത്സാവ് ഒക്ടോബര്‍ 19-നു വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

രാവിലെ ഒമ്പതിനു അപ്‌സര ട്രോഫിക്ക് വേണ്ടിയുള്ള സിംഗിള്‍സ് ഡബിള്‍സ് കാരംസ് ടൂര്ണമെന്റോടു കൂടി പരിപാടികള്‍ ആരംഭിക്കും . ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും കുവൈറ്റിലെ വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും തുടര്‍ന്ന് വന്ദേമാതരം, വെല്‍കം ഡാന്‍സ്, ഒപ്പന, തിരുവാതിരക്കളി, പൂരക്കളി, ഭരതനാട്യം, കെ ഇ എ ബാന്‍ഡിലെ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള ഗാനമേള തുടങ്ങിയ ആകര്‍ഷകമായ കലാപരിപാടികള്‍ അബ്ബാസിയ ഉത്സവിന് മാറ്റുകൂട്ടുമെന്ന് അബ്ബാസിയ ഏരിയ പ്രസിഡന്റ് സദന്‍ , ജെനെറല്‍ സെക്രട്ടറി പ്രശാന്ത് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍