യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ ക​ലാ​മേ​ള: ഹാ​ട്രി​ക് വി​ജ​യ​ത്തോ​ടെ നോ​ർ​വി​ച്ച് ചാ​ന്പ്യന്മാർ

11:11 PM Oct 17, 2018 | Deepika.com
ല​ണ്ട​ൻ: യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ്‍ ക​ലാ​മേ​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ പ​ര്യ​വ​സാ​നം. ഒ​ക്ടോ​ബ​ർ 6ന് ​ബാ​സി​ൽ​ഡ​ണ്‍ ദി ​ജെ​യിം​സ് ഹോ​ണ്‍​സ്ബി സ്കൂ​ളി​ൽ ന​ട​ന്ന ക​ലാ​മേ​ള​യി​ൽ നോ​ർ​വി​ച്ച് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (ച​അ​ങ) 133 പോ​യി​ന്‍റ് നേ​ടി ചാ​ന്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം (123 പോ​യി​ന്‍റ് ) സൗ​ത്ത് എ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും (SMA) മൂ​ന്നാം സ്ഥാ​നം (102 പോ​യി​ന്‍റ് ) കേം​ബ്രി​ഡ്ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും (CMA) നേ​ടി. പ​തി​നാ​ലു അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം എ​ത്തി​യ മ​ത്സാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ട് ന​ല്ലൊ​രു ദൃ​ശ്യ ശ്ര​വ്യ വി​രു​ന്നാ​യി മാ​റി. ക​ലാ​മേ​ള കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വു കൊ​ണ്ടും മി​ക​വു​റ്റ​താ​യി.


ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജു ജോ​സ​ഫ് ക​ലാ​മേ​ള​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ്് ബാ​ബു മ​ങ്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഓ​സ്റ്റി​ൻ അ​ഗ​സ്റ്റി​ൻ, ക​ലാ​മേ​ള ക​ണ്‍​വീ​ന​ർ കു​ഞ്ഞു​മോ​ൻ ജോ​ബ്, യു​ക്മ ബോ​ട്ട് റേ​സ് കോ​ർ​ഡി​നേ​റ്റ​ർ എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജാ​ൻ​സി ര​ഞ്ജി​ത്; ആ​തി​ഥേ​യ​രാ​യ ബാ​സി​ൽ​ഡ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ജി ജോ​യി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റീ​ജ​ണ്‍ സെ​ക്ര​ട്ട​റി ജോ​ജോ തെ​രു​വ​ൻ സ്വാ​ഗ​ത​വും റീ​ജ​ണ്‍ ട്രെ​ഷ​റ​ർ ഷാ​ജി വ​ർ​ഗീ​സ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

മൂ​ന്നു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ലൂ​ട്ട​ൻ കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​നി​ലെ അ​ലോ​ഷ്യ​സ് ഗ​ബ്രി​യേ​ൽ ജി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ടോ​ണി അ​ലോ​ഷ്യ​സ് ക​ലാ​പ്ര​തി​ഭ​യാ​യും സൗ​ത്ത് എ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ നെ​സി​ൻ നൈ​സ് ക​ലാ​തി​ല​കം പ​ട്ട​വും ക​ര​സ്ഥ​മാ​ക്കി. സൗ​ത്ത് എ​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ജി​ഷ നൈ​സ് ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ് നെ​സി​ൻ നൈ​സ്.

വ്യ​ക്തി​ഗ​ത ചാ​ന്പ്യ​മാ​രാ​യി നെ​സ്സി​ൻ നൈ​സ് (കി​ഡ്സ്), ഷാ​രോ​ണ്‍ സാ​ബു ( സ​ബ് ജൂ​നി​യ​ർ), ടെ​സ്സ സൂ​സ​ൻ ജോ​ണ്‍ ( ജൂ​നി​യ​ർ), അ​ർ​ച്ച​ന ഷാ ​സ​ജീ​ൻ ( സീ​നി​യ​ർ ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ്, യു​ക്മ മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഫ്രാ​ൻ​സി​സ് ക​വ​ള​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.