റോം: കേന്ദ്ര സർക്കാർ പ്രനിധികൾ ഇറ്റലിയിലേയ്ക്ക് നടത്തുന്ന ഇന്ത്യൻ ഗുഡ്വില് ഡെലിഗേഷൻ ടീമിന്റെ ഭാഗമായി കേരളത്തത്തിൽ നിന്നുള്ള പാർലമെന്റ് അംഗം കെ.സി വേണുഗോപാൽ റോമിലെത്തി. തിരക്കിനിടയിലും അദ്ദേഹം മാർപാപ്പയെ കാണാനും റോമിലെ കോണ്‍ഗ്രസ് പ്രവർത്തകരെ കാണാനും സമയം കണ്ടെത്തി.
2019ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പ്രവാസികൾക്കും വോട്ടവകാശം നടപ്പാക്കാനുള്ള തീരുമാനം ഉണ്ടെങ്കിലും, രാജ്യസഭാ അതിനെ പാസാക്കി നിയമമായി വരാനുണ്ടെന്നും, ഈ കാര്യത്തിലുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം വ്യക്തമായിട്ടു പുറത്ത് വന്നിട്ടില്ലെന്ന് പ്രവാസികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
ഭാരതത്തിലെ സർക്കാർ വലിയ പരാജയമാന്നെന്നും, ജനജീവിതം ഏറെ ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത്ത് ഭാരതത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമായ വത്തിക്കാനിൽ എത്തിയപ്പോൾ സെക്ക്അലർ ഇന്ത്യയുടെ സുരക്ഷയ്ക്കും ന·യ്ക്കും ജനാതിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ കോണ്‍ഗ്രസിനെ സഹായിക്കണമെന്നു മാത്രമാണ് ഇവിടുത്തെ പ്രവാസികളോട് പറയാനുള്ളതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജെജി മാത്യു മാന്നാർ
ഇന്ത്യൻ ഗുഡ്വില് ഡെലിഗേഷൻ കേന്ദ്രസർക്കാർ ടീമിനൊപ്പം കെ.സി. വേണുഗോപാൽ എംപി റോമിൽ
11:06 PM Oct 17, 2018 | Deepika.com