മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളത്തിന്റെ ഭാഗമായി നടത്തിയ പ്രബന്ധമത്സരത്തിൽ വിജയികളായവരെ പ്രഖ്യാപിച്ചു.
വിദ്യാർഥികൾക്കും മുതിർന്നവർക്കും വെവേറെ നടന്ന മത്സരത്തിൽ വിദ്യാർഥി വിഭാഗത്തിൽ നാജിയ നസ് റീൻ ഒന്നാം സ്ഥാനവും മുഹമ്മദ് ജസീർ രണ്ടാം സ്ഥാനവും ഫാത്വിമ നാഹില മൂന്നാം സ്ഥാനവും നേടി.
മുതിർന്നവരുടെ വിഭാഗത്തിൽ തേവലക്കര ബാദുഷ, സുനീറ .പി, പ്രീതി ബിനു എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മുതിർന്നവരുടെ വിഭാഗത്തിന് "സി.എച്ച് എന്ന സാമൂഹ്യ പരിഷ്കർത്താവ് ', വിദ്യാർത്ഥി വിഭാഗത്തിലുള്ളവർക്ക് "വിദ്യാഭ്യാസ മേഖലയിൽ സി.എച്ചിന്റെ പങ്ക് ' എന്നിങ്ങിനെയായിരുന്നു മത്സര വിഷയങ്ങൾ.
കെഎംസിസി ജില്ലാകമ്മറ്റി ഭാരവാഹികളായ സെക്രട്ടറി പി.വി മൻസൂർ, ജില്ലാ വൈസ് പ്രസിഡന്റ് അസ്ലം വടകര എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ നിരവധി എൻട്രികളാണ് ലഭിച്ചത്. വിജയികളായവരെ ജില്ലാ കമ്മറ്റി അനുമോദിച്ചു.