ഫാ. ജിജി കുർബാന മധ്യേ മാതൃവിശുദ്ധിയും, മധ്യസ്ഥ ശക്തിയും നിറഞ്ഞ കാരുണ്യത്തിന്റെ ഉറവിടവും, സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയുമായ പരിശുദ്ധ മാതാവിനെ പ്രഘോഷിച്ചു കൊണ്ട് നൽകിയ സന്ദേശം തിരുന്നാളിനെ മാതൃഭക്തി തീക്ഷണമാക്കി. നമ്മുടെ വേദനകളും പ്രശ്നങ്ങളും ഏറ്റവും വലിയ മാധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ സമക്ഷം ചേർത്തു വച്ചുകൊണ്ടു സാന്ത്വനം തേടാം എന്ന് ജിജി അച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ജപമാല സമർപ്പണത്തോടെ ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങളിൽ തുടർന്ന് ആഘോഷമായ തിരുന്നാൾ സമൂഹബലി, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ നടത്തപ്പെട്ടു. തിരുന്നാൾ കമ്മിറ്റി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി പേർ തിരുന്നാളിൽ പങ്കെടുത്തു. ജോമോൻ കൈതമറ്റം, അജിത് ആന്റണി, പള്ളിക്കമ്മിറ്റി അംഗങ്ങളും തിരുന്നാളിന് നേതൃത്വം വഹിച്ചു.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ