ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടന്ന നാലാമത് കലാമേള ഒക്ടോബർ 13നു ശനിയാഴ്ച രാവിലെ 9ന് സീറോ മലബാർ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് അനുഗ്രഹദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കലയും ആത്മീയതയും കൈകോർക്കുന്ന ഇത്തരം സംരംഭങ്ങൾ കുട്ടികളുടെ ഭാവിക്ക് അവർ അറിയാതെ തന്നെ ജീവിത നേട്ടങ്ങൾ കൈവരിക്കാൻ ഉതകുന്ന ഒരു വേദിയാണെന്ന് മാർ ജോയി ആലപ്പാട്ട് പിതാവ് പ്രസ്താവിച്ചു. ഇതിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിച്ച സണ്‍ഡേ സ്കൂൾ അധ്യാപകരേയും, മാതാപിതാക്കളേയും ചെയർമാൻമാരായി പ്രവർത്തിക്കുന്ന റവ. ഷിബി വർഗീസ്, റവ. ജോർജ് വർഗീസ് എന്നിവർ നന്ദി അറിയിച്ചു.
വ്യക്തിത്വ വികസനത്തിനായി പ്രസംഗ മത്സരങ്ങൾ, കലാമത്സരങ്ങൾ, ആത്മീയ വളർച്ചയ്ക്കായി ബൈബിൾ വേഴ്സസ്, ബൈബിൾ ക്വിസ് എന്നിങ്ങനെ വിവിധയിനങ്ങൾ ഏകോപിപ്പിച്ച് നടത്തിയ കലാമത്സരങ്ങൾ കണ്ണിനും കാതിനും ഇന്പകരമായി. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി 2015ൽ ആരംഭിച്ച ഈ കലാമത്സരങ്ങൾ ഭംഗിയായി ഓരോ വർഷവും മുന്നോട്ടുപോകുന്നതിൽ സംഘാടകരും ചാരിതാർത്ഥ്യരാണെന്ന് ജനറൽ കണ്‍വീനറായി പ്രവർത്തിച്ച ഷിജി അലക്സ് പറഞ്ഞു.
വിവിധ ദേവാലയങ്ങളിൽ നിന്നുള്ള കൗണ്‍സിൽ അംഗങ്ങൾ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് ഇത് കുറ്റമറ്റതാക്കാൻ സാധിച്ചതെന്നു അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് റവ. ജോണ്‍ മത്തായി പ്രസ്താവിച്ചു. റവ. ജോണ്‍ മത്തായി (പ്രസിഡന്റ്), റവ.ഫാ. ബിജുമോൻ ജേക്കബ് (വൈസ് പ്രസിഡന്റ്), അറ്റോർണി ടീന തോമസ് (സെക്രട്ടറി), അച്ചൻകുഞ്ഞ് മാത്യു (ജോയിന്റ് സെക്രട്ടറി), ആന്‍േറാ കവലയ്ക്കൽ (ട്രഷറർ) എന്നിവർ ഈ സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം