ചെങ്കുളം(കൊല്ലം): ബെൽഫാസ്റ്റിലുള്ള അനിൽ തോമസിന്റെ മാതാവും ചെങ്കുളം വലിയ കോണോത്ത് ചാക്കോ തോമസിന്റെ ഭാര്യയുമായ ഏലിക്കുട്ടി തോമസ്(84) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ തിരുവനന്തപുരം ഭദ്രാസനധിപൻ ഗബ്രിയേൽ മാർ ഗ്രിഗറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൊട്ടറ ചെറുവരകുന്നിൽ കുടുംബാംഗമാണ്.
മക്കൾ: കൊച്ചുമ്മൻ, അച്ചാമ്മ, കുഞ്ഞനാമ്മ, അക്കാമ്മ, ജോണ്സണ്(ദുബായ്), അനിൽ (സെൽഫാസ്റ്റ്), ഷീല(ദുബായ്). മരുമക്കൾ: വൽസ, പരേതനായ സാബു, ഐസക്, ജോണ്, അനില, സുനി(സ്റ്റാഫ് നഴസ് മാറ്റർ ഹോസ്പിറ്റൽ, ബെൽഫാസ്റ്റ്), സാജു.
ഏലിക്കുട്ടി തോമസ് നിര്യാതയായി
05:47 PM Oct 17, 2018 | Deepika.com