ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. ഏഷ്യൻപസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ സ്വന്തമാക്കിയാണ് ഇന്ത്യ കൗണ്‍സിലിലേക്കുള്ള യോഗ്യത നേടിയത്. ഏഷ്യൻപസഫിക് മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് പുറമെ ബഹ്റൈൻ, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു.
മനുഷ്യാവകാശ കൗണ്‍സിലിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനായിരുന്നു തെരഞ്ഞടുപ്പ് നടന്നത്. ആകെ 193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ 18 രാജ്യങ്ങളാണ് അംഗങ്ങളായി എത്തുന്നത്. രഹസ്യ ബാലറ്റ് സ്വഭാവമുള്ള തെരഞ്ഞെടുപ്പിൽ രാജ്യങ്ങൾ മികച്ച ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിൽ അംഗത്വം ലഭിക്കാൻ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്കു വേണ്ടിയിരുന്നത്.
റിപ്പോർട്ട്: ജോർജ് ജോണ്‍
യുഎൻ മനുഷ്യാവകാശ കൗണ്‍സിലിൽ ഇന്ത്യക്ക് അംഗത്വം
11:38 PM Oct 16, 2018 | Deepika.com