ദോഹ: പട്ടിണിയും പരിവട്ടവും പരിഷ്കൃത സമൂഹം അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളാണെന്നും പട്ടിണി രഹിത സമൂഹത്തെ സൃഷ്ടിക്കുവാൻ സമൂഹത്തിലെ ഓരോരുത്തരും കൈകോർക്കണമെന്നും ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി അഭിപ്രായപ്പെട്ടു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക മുതലാളിത്ത വ്യവസ്ഥിതിയുടെ ഉപോൽപന്നമായ ഉപഭോഗ സംസ്കാരം സൃഷ്ടിക്കുന്ന എല്ലാ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കുവാനും സമൂഹത്തിന്റെ സാംസ്കാരികമായ വളർച്ച ഉറപ്പുവരുത്തുവാനും സഹാനുഭൂതിയും സ്നേഹവും ഉദ്ഘോഷിക്കുന്ന ഒരു വ്യവസഥിതിക്ക് മാത്രമേ സാധ്യമാവുകയുള്ളൂ. ഏകമാനവികതയും മനുഷ്യത്വവും ഉയർത്തിപ്പിടിച്ചു പട്ടിണി രഹിതസമൂഹം സൃഷ്ടിച്ചത് മാനവ ചരിത്രത്തിലെ മായാത്ത അടയാളങ്ങളാണ്. ഗവണ്മെന്റ് തലത്തിൽ നടക്കുന്ന ദാരിദ്യ്ര നിർമാർജന പരിപാടികളോടൊപ്പം മതപരവും ധാർമികവുമായ പിന്തുണയാണ് കൂടുതൽ ഫലം ചെയ്യുക. ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവരില്ലാത്ത മനോഹരമായ സമൂഹമെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ശക്തി പകരുവാൻ ഇത്തരം ദിനാചരണങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈസ്റ്റേണ്‍ എക്സ്ചേഞ്ച് ജനറൽ മാനേജർ ടോം വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷണം പാഴാക്കാതൈ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുവാൻ സമൂഹം തയാറാവുകയും പരസ്പര സഹകരണവും സ്നേഹവും ഉറപ്പുവരുത്തുകയുമാണ് ദാരിദ്യ്ര നിർമാർജനത്തിന്റെ പ്രായോഗിക മാർഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ ആക്ടിംഗ് പ്രിൻസിപ്പൽ സഫീർ മന്പാട്, മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു.