റിയാദ്: സൗദി അറേബ്യയിലെ അറാറിൽ മരണപ്പെട്ട, വഴിക്കടവ് വള്ളിക്കാട് സ്വദേശി അമ്മാടാൻ ശ്രീധരൻ മകൻ രാജേഷ് ബാബുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ (റിവ ) അംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷത്തിഅറുപതിനായിരം രൂപയുടെ ചെക്ക് നിലന്പൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വഴിക്കടവ് ശാഖയിൽ വച്ചു ഗ്രാമ പഞ്ചായത്ത് മെന്പർ അശോക് കുമാർ, രാജേഷ് ബാബുവിന്റെ ഭാര്യ ഷീബയുടെ സാനിധ്യത്തിൽ മകൾ ശ്രീലക്ഷ്മിക്കു കൈമാറി.
ഈ തുക ബാബുവിന്റെ മകൾക്ക് പ്രായപൂർത്തിയാകുന്നതു വരെ ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിക്കുകയും എല്ലാ മൂന്നു മാസത്തിലും നിശ്ചിത തുക രാജേഷ് ബാബുവിന്റെ കുടുംബത്തിനു നൽകുകയും ചെയ്യുന്ന രീതിയിലാണ് ചെയ്തിട്ടുള്ളത്. ചടങ്ങിൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അജിത, റിവ ഭാരവാഹികളായ അൻസാർ ചരളൻ, റഷീദ് തന്പലക്കോടൻ, മൊയ്തീൻ തന്പലക്കോടൻ, മഹസൂീ കിളിയണ്ണി, അശോക് കുമാർ, വിജയൻ ആർ. പി എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ