മയാമി: ഫ്ളോറിഡായിലെ ഡേവി നഗരത്തിൽ കഴിഞ്ഞ മുപ്പത്തിയേഴു വർഷമായി ആത്മീയ ഗോപുരമായി ഉയർന്നുനിൽക്കുന്ന സൗത്ത് ഫ്ളോറിഡ മാർത്തോമ്മ ചർച്ച് അങ്കണത്തിലും അകതളങ്ങളിലുമായി നടത്തിയ ’ഓൾഡ് ഈസ് ഗോൾഡ് എക്സ്പോ സീനിയേഴ്സ് 2018’ എക്സിബിഷൻ കാഴ്ചക്കാരുടെ കണ്ണുകൾക്ക് കുളിർമയേകി.
ഒക്ടോബർ 7 ഞായറാഴ്ച രാവിലെ 12ന് മാർത്തോമ്മ ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ മാർത്തോമ്മ ചർച്ച് വികാരി റവ.വർഗീസ് കെ.മാത്യു ചർച്ചിൽ പുതിയതായി ആരംഭിച്ച അറുപത് വയസിനുമുകളിലുള്ള സീനിയർ ഫെല്ലോഷിപ്പിന്റെ ഈ ശ്ലാഹനീയമായ മാതൃകയെയും അവരുടെ പ്രയത്നത്തെയും പ്രശംസിച്ചുകൊണ്ട് ’ഓൾഡ് ഈസ് ഗോൾഡ് എക്സ്പോ സീനിയേഴ്സ് 2018’ ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു.
പ്രദർശനവസ്തുക്കൾ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് പ്രദർശന നഗരിയിൽ ഒരുക്കിയത്. മുപ്പത്താറു രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പ്രധാന ദിനപത്രങ്ങൾ, ഉപഭോഗ വസ്തുക്കളായ ആഹാരം, മരുന്ന്, ലേഖന സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, എന്നിവയുടെ വർണ്ണപകിട്ടും വശ്യവുമായ റാപ്പുകൾ, മഹാപ്രളയത്തെ അതിജീവിച്ച കേരളജനതയുടെ ധീരതയും ഇച്ഛാശക്തിയും ദൃഢനിശ്ചയവും വിളിച്ചോതുന്ന ചിത്രങ്ങൾ.
മാർത്തോമ്മ സഭയുടെ ആത്മീയ നേതൃനിരയുടെ ഛായാചിത്രങ്ങൾ, 2018 ലെ ഫെല്ലോഷിപ്പ് പ്രവർത്തനങ്ങളുടെ ചിത്രശേഖരം, ഒരു നൂറ്റാണ്ടിനുമുന്പുള്ള നാണയങ്ങൾ മുതൽ വിവിധ രാജ്യങ്ങളിലെ കറൻസി നോട്ടുകൾ, പ്രൗഢിയെ വിളിച്ചറിയിക്കുന്ന ഒരു നൂറ്റാണ്ടിനുമുന്പുള്ള വിളക്കുകൾ, ഉരുളി, മുതലായ പാത്രങ്ങൾ, കാലപഴക്കം കൊണ്ട് ഇന്നും തനിമ നഷ്ടപ്പെടാത്ത നൂറു വർഷം പഴക്കമുള്ള വിശുദ്ധ ഗ്രന്ഥം, ആധുനിക കന്പ്യൂട്ടർ മുന്നേറ്റത്തിന് വഴിമാറി കൊടുത്ത പഴയകാല ടൈപ്പ്റൈറ്റിംഗ് മിഷ്യനുകൾ വരെ നിരയിലുണ്ടായിരുന്നു.
സീനിയർ ഫെല്ലോഷിപ്പിന്റെ സെക്രട്ടറി പ്രൊഫ.ഫിലിപ്പ് കോശി നേതൃത്വം കൊടുത്ത ’എക്സ്പോ സീനിയേഴ്സ് 2018’ വിജയകരമാക്കുവാൻ പ്രയത്നിച്ച സീനിയർ ഫെല്ലോഷിപ്പ് അംഗങ്ങൾക്കും മാർത്തോമ്മ ചർച്ച് ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം