ലോസ് ആഞ്ചലസ്: 2019ലെ ഓസ്കാറിനായി നടക്കുന്ന ചലചിത്ര പ്രദർശനത്തിൽ പ്രശസ്ത ക്ലാസിക്കൽ നർത്തകിയും നൃത്ത അധ്യാപികയും നൃത്ത പണ്ഡിതയുമായ മേതിൽ ദേവികയുടെ സർപ്പതത്വം എന്ന ഡോക്യുമെന്ററിയ്ക്ക് ശേഷം പ്രേക്ഷകരുടെ മനം കവർന്ന് മലയാളത്തിൽനിന്ന് മറ്റോരു ചിത്രംകൂടി.
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ( ദി ഫിസിഷ്യൻസ് ഓഫ് ഐക്കരക്കോണം) എന്ന ചിത്രത്തിന്റെ ഓസ്കാർ മത്സരത്തിനായുള്ള ഏഴുദിവസ പ്രദർശനം നോർത്ത് ഹോളിവുഡിലെ റിജൻസി വാലി പ്ലാസാ 6ൽ ഒക്ടോബർ 12ന് ആരംഭിച്ചു.
കേരളത്തിൽനിന്നും ഓസ്കാറിനായി മത്സരിക്കുന്ന ആദ്യ ഷോർട്ട് ഡോക്യുമെന്ററി ’സർപ്പതത്വ’ത്തിന് ( ദി സെർപ്പെന്റ് വിസ്ഡം ) നല്ല പ്രേക്ഷക പ്രതികരണമാണ് യുഎസിൽ ലഭിച്ചത്. റിജൻസി വാലി പ്ലാസയിൽ സെപ്റ്റംബർ 21 മുതൽ 27 വരേയായിരുന്നു പ്രദർശനം.
’ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ എന്ന ചാരിറ്റി സിനിമ ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബിജു മജീദ് സംവിധാനവും അഭിനി സോഹൻ റോയ് നിർമ്മാണവും ചെയ്തിട്ടുള്ള ചിത്രമാണ്.
ഇൻഡീവുഡ് കണ്‍സോർഷ്യത്തിന്റെ ആദ്യ ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈൻ സോഹൻ റോയിയും, തിരക്കഥ കെ. ഷിബു രാജും, 175 പുതുമുഖങ്ങൾ മുഖ്യ മേഖലകൾ കൈകാര്യം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം പി.സി. ലാലും, സംഗീതം ബി.ആർ. ബിജുറാമും എഡിറ്റിംഗ് ജോണ്സണ് ഇരിങ്ങോളുമാണ് നിർവഹിച്ചിരിക്കുന്നത്.