ഹൂസ്റ്റണ്‍: കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഖലയിലെ നിരവധി കുടുംബങ്ങൾക്കു കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജണ്‍ മാർത്തോമാ യൂത്ത് ഫെലോഷിപ്പും ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പും.
സൗത്ത് വെസ്റ്റ് റീജണ്‍ മാർത്തോമ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ നടത്തപ്പെട്ട റീജണൽ സ്പോർട്സ് ടൂർണമെന്റിൽ നിന്നും സമാഹരിച്ച തുക കുട്ടനാട്ടിൽ നിരവധി കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
ഒക്ടോബർ 9ന് ചൊവാഴ്ച മുട്ടാർ സെന്റ് ജോർജ് എൽപി. സ്കൂളിൽ വച്ചു ആലപ്പുഴ മുൻ ഡെപ്യൂട്ടി കളക്ടർ ജോസഫ് അധികാരത്തിലിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രത്യേക സമ്മേളനത്തിൽ മുട്ടാർ തലവടി ശാലേം മാർത്തോമാ ഇടവക വികാരി റവ. ജോർജ് കോശി, മുട്ടാർ സെന്റ് ജോർജ് ഇടവക വികാരി ഫാ. എബ്രഹാം തയ്യിൽ എന്നിവർ ധനസഹായം വിതരണം ചെയ്തു.
അമേരിക്കയിൽ ജനിച്ചു വളർന്ന യുവജനങ്ങൾക്ക് നാടിനോടുള്ള കരുതലിനെയും സ്നേഹത്തെയും യോഗത്തിൽ പ്രകീർത്തിക്കുകയും ട്രിനിറ്റി യൂത്ത്ഫെലോഷിപ്പിന്റെ സംഭാവനകൾക്ക് നന്ദിയും അറിയിച്ചു. ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകിയ ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. ജേക്കബ്.പി. തോമസ്, അസി. വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, ട്രിനിറ്റി യൂത്ത് ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റ് ക്രിസ്റ്റോ വർഗീസ് എന്നിവരെ പ്രത്യേകം അനുമോദിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി