പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു രൂപതയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ പുറത്തിറക്കി. 2016ൽ രൂപത പ്രഖ്യാപിച്ച അന്ന് മുതൽ, രൂപതയുടെ സ്ഥാപനത്തിന്റെയും മെത്രാഭിഷേക ശുശ്രൂഷകൾ, രൂപതയുടെ വിവിധ പ്രവർത്തനങ്ങൾ, ഭക്ത സംഘടനകളുടെ പ്രവർത്തനങ്ങൾ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ വിവിധ ശുശ്രൂഷകൾ, ബൈബിൾ കണ്വൻഷൻ, ബൈബിൾ കലോത്സവം, തീർഥാടനങ്ങൾ, അജപാലന സന്ദർശനങ്ങൾ എന്നിങ്ങനെ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടന്ന എല്ലാ പ്രവർത്തനങ്ങളും കോർത്തിണക്കിയുള്ള വീഡിയോ ഡോക്യൂമെന്ററി തയാറാക്കിയത് മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കലാണ്.
പതിമൂന്നുകാരനായ സിറിയക് ഷൈമോൻ തോട്ടുങ്കലാണ് ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ എഡിറ്റിംഗ് ഉൾപ്പടെയുള്ള ജോലികൾ നിർവഹിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന വൈദികരുടെയും അൽമായ പ്രതിനിധികളുടെയും സമ്മേളനത്തിൽ വീഡിയോ പ്രദർശിപ്പിച്ചിരുന്നു.
.
https://www.youtube.com/watch?v=mbLIIgtHaCk&t=134s
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ
05:33 PM Oct 16, 2018 | Deepika.com