റിയാദ്: സഫാമക്ക പോളിക്ലിനിക്ക് വിന്നേർസ് കപ്പിനും, നോളേജ് ടവർ റണ്ണേർസ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ യാര ഇന്റർനാഷണൽ സ്കൂൾ റിയാദിനു വിജയം. നസ്രിയ റയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ആലിയ ഇന്റർനാഷണൽ സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യാര ഇന്റർനാഷണൽ സ്കൂൾ വിജയിച്ചത്. കളിയുടെ ഒൻപതാം മിനിറ്റിൽ സാമിലാണ് യാരയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ന്യൂമിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ റിയാദും, അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂൾ റിയാദും തമ്മിൽ നടന്ന മത്സരം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ ന്യൂമിഡിൽ ഈസ്റ്റ് സ്കൂളിനെ വിജയിച്ചതായി പ്രഖ്യാപിച്ചു.
ബത്ത എരിയാകമ്മിറ്റി അംഗം ധനേഷ്, കേളി കേന്ദ്ര സൈബർ വിംഗ് അംഗം ബിജു തായംബത്, കഐഫ്ടി 2018 സംഘാടകസമിതി അംഗം സൗബീഷ് എന്നിവർ കളിക്കാരെ പരിജയപ്പെട്ടു.
ക്ടോബർ 19 വെള്ളിയാഴ്ച്ച വൈകിട്ട് 3:30ന് നസ്രിയയിലെ റയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാംവാര മത്സരത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ്, യാര ഇന്റർനാഷണൽ സ്കൂൾ റിയാദുമായും ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ റിയാദ് ന്യൂമിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ റിയാദുമായും ഏറ്റുമുട്ടും.