അബാസിയ: ഇസ്ലാമിക ശരീഅത്ത് അല്ലാഹുവിന്റെ നിയമങ്ങളാണെന്നും അതിനെ തിരുത്താൻ മനുഷ്യന് സാധിക്കില്ലെന്നും കുവൈത്ത് ഇസ്ലാമിക് കൗണ്‍സിൽ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു.
അബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇസ്ലാമിക് കൗണ്‍സിൽ ചെയർമാൻ ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി അധ്യക്ഷനായിരുന്നു. ഇസ്ലാമിക് കൗണ്‍സിൽ പ്രസിഡണ്ട് ശംസുദ്ധീൻ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു.
സമസ്തയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹർജിയുടെ ഭാഗമായി യൂണിറ്റ് ഏരിയ തലങ്ങളിൽ ഒപ്പുശേഖരണം സംഘടിപ്പിച്ചു. മുഹമ്മദലി ഫൈസി, ഉസ്മാൻ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ആബിദ് ഫൈസി, നാസർ കോഡൂർ തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ഗഫൂർ ഫൈസി സ്വാഗതവും ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ