കുവൈത്ത് സിറ്റി: കല ആർട്ട് കുവൈത്ത് പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ കെ. ജീവസാഗറിനെ സന്ദർശിച്ചു കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധപ്രശ്നങ്ങളും ആശങ്കകളും അംബാസിഡറെ ധരിപ്പിച്ചു. സാധ്യമായ വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ ഉറപ്പു നൽകി.
നവംബർ ഒന്‍പതിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ശിശുദിന പരിപാടിയായ ചിത്രരചനാ മത്സരം, ’നിറം 2018’ലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. നാലു ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്. മുതിർന്നവർക്ക് ’ഓപണ്‍ കാൻവാസ് പെയിന്റിംഗ്’ മത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ ആറുവരെ ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.kalakuwait.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കല ആർട്ട് കുവൈത്ത് പ്രസിഡൻറ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, ജെയ്സണ്‍ ജോസഫ്, പബ്ലിക് റിലേഷൻ സെക്രട്ടറി ഹസ്സൻ കോയ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ