കുവൈത്ത് സിറ്റി: ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിലെ പൂർവ വിദ്യാർഥി സംഘടനയായ അൽമാസ് കുവൈത്തിന്റെ ആറാമത് വാർഷികവും ജനറൽബോഡി മീറ്റിംഗും നവംബർ 22ന് വൈകുന്നേരം 4ന് കൈത്താൻ കാർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു.
പ്രസ്തുത പരിപാടിയിൽ ഉഴവൂർ കോളേജിലെ പൂർവ വിദ്യാർഥിനിയും സിനി ആർട്ടിസ്റ്റുമായ ഗായത്രി വർഷ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. പ്രശസ്ത കോമഡി ആർട്ടിസ്റ്റുകളായ ഗിന്നസ് മനോജ് , ഉല്ലാസ് പന്തളം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാഷോ വാർഷികാഘോഷത്തിന്റെ മുഖ്യാകർഷണമായിരിക്കും. കൂടാതെ വിവിധ വിനോദ ,വിജ്ഞാന കലാപരിപാടികളും ചടങ്ങിനു മോടി കൂട്ടാനായി അവതരിപ്പിക്കുന്നതാണ്. കുവൈത്തിലെ എല്ലാ പൂർവവിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും,അഭ്യുദയകാംക്ഷികളെയും അൽമാസ് ആത്മാർഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 66801932, 66599521, 50378855