ഒഹായോ : ജലപ്രളയത്തിന്റെ കെടുതിയിലായ കേരളത്തെ കൈപിടിച്ചുയർത്താൻ ഒരുപറ്റം പ്രവാസി മലയാളികൾ നടത്തിയ പ്രയത്നത്തിന്റെ ഫലമാണ് "കൊളംബസ് സിംഗ്സ് ഫോർ കേരള'. കൊളംബസ് സെന്റ് മേരീസ് സിറോ മലബാർ മിഷന്റെ യൂത്ത് അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കൊളംബസ് പെന്തക്കോസ്റ്റൽ അസംബ്ലി , ഒഎംസിസി , സെന്റ് എഫ്രേംസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് , കൊളംബസ് മലയാളി അസോസിയേഷൻ എന്നിവർ സംയുക്തമായി ചേർന്നാണ് ഈ ചാരിറ്റി പ്രോഗ്രാം നടത്തപ്പെട്ടത്.
നാനാജാതി മതസ്ഥരും വിവിധ ഭാഷകളിലുള്ളവരുമായ നാനൂറോളം ആളുകൾ ഈ പരിപാടിയിൽ പങ്കാളികളായി. കാതിനു കുളിർമയേകുന്ന മനോഹരമായ ഗാനങ്ങളും വീടുകളിൽ തയാറാക്കിയ നാവിൽ രുചിയുണർത്തുന്ന കേരളത്തിന്റെ തനതായ ആഹാര വിഭവങ്ങളും ഈ പ്രോഗ്രാമിനെ ആകർഷണീയമാക്കി.
ഈ പ്രോഗ്രാമിൽ ഫണ്ട് സമാഹരിച്ചത് ഭക്ഷണവിഭവങ്ങൾ വിറ്റും പിന്നെ വീടുകളിലുണ്ടായ പച്ചക്കറികളും കറിവേപ്പില തൈകളും ലേലം ചെയ്തും കിട്ടിയ തുക കൊണ്ടാണ്. ഇതിൽ നിന്നും സമാഹരിച്ച 5000 ഡോളറും പ്രളയം മൂലം ഭവനം നഷ്ടപെട്ട നിർധനരായ വ്യക്തികൾക്കു ഭവന നിർമാണത്തിനായി നൽകുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ന്ധകൊളംന്പസ് സിംഗ്സ് ഫോർ കേരളന്ധ ഇവന്റിനു മുഖ്യ നേതൃത്വം നൽകിയ ജോജോ ജോസഫ് പൂവത്തിങ്കലിനും യൂത്ത് അപോസ്റ്റലേറ്റ് അംഗങ്ങൾക്കും പ്രത്യേകം അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്യുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം