+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊ​ക്കാ​ന മാ​ധ്യ​മ സ​മി​തി: അ​നി​ൽ ആ​റന്മുള പി​ആ​ർ​ഒ, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ കോ​ർ​ഡി​നേ​റ്റ​ർ

ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന​യു​ടെ 2020 ക​ണ്‍​വ​ൻ​ഷ​ൻ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത ഗ​തി​യി​ൽ ന​ട​ന്നു വ​രു​ന്ന​താ​യും അ​തി​ലേ​ക്കു വേ​ണ്ടു​ന്ന വി​വി​ധ ക​മ്
ഫൊ​ക്കാ​ന മാ​ധ്യ​മ സ​മി​തി: അ​നി​ൽ ആ​റന്മുള പി​ആ​ർ​ഒ, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ കോ​ർ​ഡി​നേ​റ്റ​ർ
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന​യു​ടെ 2020 ക​ണ്‍​വ​ൻ​ഷ​ൻ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത ഗ​തി​യി​ൽ ന​ട​ന്നു വ​രു​ന്ന​താ​യും അ​തി​ലേ​ക്കു വേ​ണ്ടു​ന്ന വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം ന​ട​ക്കു​ന്ന​താ​യും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ നാ​യ​ർ സെ​ക്ര​ട്ട​റി ടോ​മി കൊ​ക്കാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ പ​രി​പാ​ടി​ക​ളും ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​വ​ര​ങ്ങ​ളും ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ള മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രെ ചേ​ർ​ത്ത് പു​തി​യ മീ​ഡി​യ സ​മി​തി​യും രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​നി​ൽ ആ​റന്മുള പി​ആ​ർ​ഒ ആ​യും ജോ​ർ​ജ് ന​ട​വ​യ​ൽ, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ബി​ജു കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.

നി​ല​വി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ അ​നി​ൽ ആ​റന്മു​ള 1990 മു​ത​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ള മാ​ധ്യ​മ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ്. കേ​ര​ളാ റൈ​റ്റേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ്, ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ടൂ​ർ സ്വ​ദേ​ശി​യാ​യ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ എ​ക്സി​കു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​ധാ​ന കോ​ർ​ഡി​നേ​റ്റ​റു​മാ​ണ്. മു​ൻ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും പി​ആ​ർ​ഒ​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ ഫൊ​ക്കാ​ന​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള 2004ലെ ​അ​വാ​ർ​ഡ് ജേ​താ​വാ​ണ്. ഫൊ​ക്കാ​ന​യു​ടെ മു​ൻ വ​ക്താ​വും ക​വി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. കേ​ര​ള​ത്തി​ൽ അ​ധ്യാ​പ​ക​നാ​യും പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യും ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്ട്രു​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് യൂ​ണി​വേ​ഴ്സി​റ്റി നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ച്, ഫ്രാ​ങ്ക് ഫോ​ർ​ഡ് സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് എ​ന്നി​വി​ടെ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം. മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റാ​യ ബി​ജു ജോ​ണ്‍ (കൊ​ട്ടാ​ര​ക്ക​ര) ന്യൂ​യോ​ർ​ക്ക് ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നും കേ​ര​ളാ ടൈം​സ് എ​ന്ന ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​ണ്.