ന്യൂഡൽഹി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ പതിനായിരങ്ങളുടെ പടുകൂറ്റൻ പ്രതിഷേധ യജ്ഞം. അയ്യപ്പ വിശ്വാസികൾ സമാധാനപരമായി ശരണം വിളികളോടെയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ചെണ്ടമേളവും മുത്തുക്കുടകളും അയ്യപ്പസ്വാമിയുടെ ഛായാ ചിത്രങ്ങളും പ്രതിഷേധത്തിന് ഉത്സാവാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നാമത്തെ തവണയാണ് ഇക്കാര്യത്തിനായി അയ്യപ്പ വിശ്വാസികൾ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ ഒത്തുകൂടുന്നത്.
കേരളം മാത്രമല്ല സമീപ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കോടിക്കണക്കിനു അയ്യപ്പ ഭക്തരുടെ വികാരവും വിഷമവും മുഖ്യമന്ത്രി അറിയണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളും രാഷ്ട്രപതിയും അയ്യപ്പ ഭക്തർക്കുവേണ്ടി ഇടപെടണമെന്നും പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ മകം തിരുനാൾ കേരള വർമ്മ രാജ പ്രതിഷേധ മഹായജ്ഞം നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തശേഷം നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
മുൻ അഡിഷണൽ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി, അഡ്വ. ഉഷ നന്ദിനി, എം.കെ.ജി. പിള്ള, സി.കെ. പ്രിൻസ്, ബാബു പണിക്കർ, ശുഭാ രാജ്, എം.ഡി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ വരേണിക്കൽ അയ്യപ്പ പഞ്ചാക്ഷരിയും, സജീവ് മാരാർ സോപാന സംഗീതവും ആലപിച്ചു. സി.എ. നായർ, സി. ചന്ദ്രൻ, സി. കേശവൻ കുട്ടി, എം.പി. ബാലകൃഷ്ണൻ, പി.കെ. ബാലചന്ദ്രൻ, പി.കെ. സുരേഷ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും യജ്ഞത്തിൽ പങ്കെടുത്തു. അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ യജ്ഞം അരങ്ങേറിയത്.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽനിന്നും കൂടാതെ പഞ്ചാബിൽ നിന്നുവരെ മലയാളികളായ വിശ്വാസി സമൂഹം പ്രതിഷേധത്തിനെത്തി. വിവിധ സ്ഥലങ്ങളിൽ നിന്നും ബസ് യാത്രാ സൗകര്യവും ഒരുക്കിയിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി