ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളുടെയും വിദ്യാരംഭത്തിന്റെയും ഭാഗമായി ആദ്യാക്ഷര മധുരം നുണയാനെത്തുന്ന കുരുന്നുകൾക്കായി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങുന്നു. ഒക്ടോബർ 10ന് തുടക്കമിട്ട ആഘോഷ പരിപാടികൾ 19ന് സമാപിക്കും. ഒക്ടോബർ 16 ചൊവാഴ്ച വൈകിട്ട് ആറിനാണ് പൂജവയ്പ്പ്. പുസ്തകങ്ങൾ പൂജ വയ്ക്കാൻ ആഗ്രഹിക്കുന്നവർ വൈകുന്നേരം 5.30നു മുന്പായി അവ ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണ്.
പൂജയെടുപ്പും വിദ്യാരംഭവും വിജയദശമി ദിനമായ ഒക്ടോബർ 19 വെള്ളിയാഴ്ച്ച രാവിലെ 8:30ന് ആരംഭിക്കും. രാവിലെ 5:15ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. 7ന് ഉഷ:പൂജ, 8:15ന് പൂജ എടുപ്പ്, 8:30ന് വിദ്യാരംഭം.
ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കി അലങ്കരിച്ച പീഠത്തിലിരുത്തി, ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശ് കുട്ടികളുടെ നാവിൽ സുവർണ തൂലികയാൽ ആദ്യാക്ഷരങ്ങളായ ഹരിഃശ്രീ കുറിക്കും. 10ന് ഉച്ചപൂജ, 10:30ന് ദീപാരാധന. തുടർന്ന് സമൂഹ ഉൗട്ടുമുണ്ടാകും.
വിദ്യാരംഭവും മറ്റു പൂജകളും ബുക്ക് ചെയ്യുന്നതിന് 9354984525 എന്ന ക്ഷേത്ര നന്പരിലോ 9654425750 എന്ന ക്ഷേത്ര മാനേജർ ഉണ്ണിപ്പിള്ളയുടെ നന്പരിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി