ന്യൂഡൽഹി: ലുധിയാന മേരിമാതാ സീറോ മലബാർ ദേവാലയത്തിൽ പരി. കന്യാമറിയത്തിന്േറയും വി. സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 4 മുതൽ നൊവേന നടത്തപ്പെട്ടു. 12 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് തിരുനാളിന് തുടക്കം കുറിച്ച് ഫരീദാബാദ് രൂപത വികാരി ജനറൽ സിറിയക് കൊച്ചാലുങ്കൽ കൊടിയേറ്റി. തുടർന്നു വി. കുർബാനയും നടത്തപ്പെട്ടു.
13 ശനിയാഴ്ച വൈകുന്നേരം 6.30ന് ഫാ. റോമൽ കണിയാംപറന്പിൽ വി. കുർബാനക്ക് കാർമികത്വം വഹിച്ചു. ഫാ. വർഗീസ് കാച്ചപ്പള്ളി വചനസന്ദേശം നൽകി. തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണം നടത്തി. 14 ഞായറാഴ്ച രാവിലെ 10.30ന് ഫാ. റിജോ മേനാച്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ഫാ. സന്ദീപ് തെക്കയിൽ വചനം സന്ദേശം നൽകി. തിരുന്നാൾ ആഘോഷങ്ങൾ വൻ വിജയമാക്കുവാൻ സഹായിച്ച എല്ലാവർക്കും വികാരി ഫാ. റോണി തോപ്പിലാൻ നന്ദി അറിയിച്ചു. സ്നേഹവിരുന്നോടുകൂടി തിരുന്നാളിന് സമാപനമായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്