ഡാളസ്: സൗത്ത് ടെക്സസിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്നു നടന്ന വെടിവയ്പിൽ നാലുപേർ കൊല്ലപ്പെടുകയും ഒരാൾക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കോർപസ് ക്രിസ്റ്റിയിൽ നിന്നും പന്ത്രണ്ടു മൈൽ വടക്കു മാറി ട്രിഫ്റ്റിൽ ശനിയാഴ്ച വൈകിട്ടായിരുന്നു വെടിവയ്പ് നടന്നതെന്ന് സെർജന്റ് നാഥൻ ബ്രാൻഡ് ലി പറഞ്ഞു.
വെടിവച്ച 20 വയസുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഈ യുവാവിന്റെ 37 വയസുള്ള പിതാവിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. വാൻ എസ്പിനൊസ് (62), വാൻ സാൻഡോവൽ (20), ജറമിസാൻ ഡോവൽ (22), നിക്കി സാൻഡോവൽ (25) എന്നിവരാണു കൊല്ലപ്പെട്ടത്. വാൻ എസിപിനോസിന്റെ കൊച്ചു മക്കളാണു മറ്റു മൂന്നു പേരും. ഗുരുതരമായി പരുക്കേറ്റ നാൽപത്തി മൂന്നുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ