+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആവേശമായി

ഡാളസ്:കനത്ത മഴയെ അവഗണിച്ചു സെന്റ് പോള്‍സ് മാര്‍ത്തോമാ അംഗങ്ങള്‍ ഒന്നിച്ചു കൂടിയ ഉല്ലാസ വേള ആനന്ദത്തിന്റെയും, ആത്മീയകൂട്ടായ്മയുടെയും മുഹൂര്‍ത്തമാക്കി മാറ്റി.ഡാളസിലെ അതിമനോഹരമായ സണ്ണിവേലി സിറ്റിയിലാ
കനത്ത മഴയെ അവഗണിച്ചു ഉല്ലാസവേള ആവേശമായി
ഡാളസ്:കനത്ത മഴയെ അവഗണിച്ചു സെന്റ് പോള്‍സ് മാര്‍ത്തോമാ അംഗങ്ങള്‍ ഒന്നിച്ചു കൂടിയ ഉല്ലാസ വേള ആനന്ദത്തിന്റെയും, ആത്മീയകൂട്ടായ്മയുടെയും മുഹൂര്‍ത്തമാക്കി മാറ്റി.

ഡാളസിലെ അതിമനോഹരമായ സണ്ണിവേലി സിറ്റിയിലായിരുന്നു ഉല്ലാസവേള ഒരുക്കിയത്. ശനിയാഴ്ച രാവിലെ 9.30 നു റവ. മാത്യു ജോസഫ് നടത്തിയ പ്രാരംഭ പ്രാത്ഥനയോടു കൂടി തുടക്കമിട്ട ഉല്ലാസ വേളയില്‍ സണ്ണി വേലി സിറ്റി മേയര്‍ സജി പി ജോര്‍ജ് പാരിഷ് അംഗങ്ങളോടൊത്തു ആനന്ദ മുഹൂര്‍ത്തത്തെ ധന്യമാക്കി.
ഡോ.നിഷയുടെ ഗാനത്തോടുകൂടി പരിപാടി ആരംഭിച്ചു.

എത്തിച്ചേര്‍ന്നു പാരിഷ് അംഗങ്ങള്‍ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു പള്ളി കൈക്കാര്‍ കരുതിയത്. നാടന്‍ ചക്ക, നാടന്‍ കപ്പ ,ചേമ്പ്, ചേന എന്നിവയും, തേങ്ങാ ചട്‌നി കൊഞ്ച് ചട്‌നി, മീന്‍ കറി, മീന്‍ പീര തുടങ്ങിയവക്ക് പുറമെ ബാര്‍ബിക്യു,ഹോട് ഡോഗ്,ഹാം ബര്‍ഗര്‍ തുടങ്ങിയ ഇഗ്ലീഷ് വിഭവങ്ങളും ആയപ്പോള്‍ ഉല്ലാസ വേള പൂര്‍ണതയില്‍ ആയെന്നു പറയാം.

വികാരി അച്ചന്‍ ഉല്ലാസ വേളയില്‍ ഗാനം ആലപിച്ചു. കുഞ്ഞ്- സുശീല ദമ്പതിലകള്‍ , രാജന്‍കുഞ് -നിര്‍മല ദമ്പതികളും യുക്മ ഗാനങ്ങളും, മിനി, സുജ, തുടങ്ങിയവര്‍ സോളോയും അവതരിപിപ്പിച്ചു. കുഞ്ഞും വീട്ടുകാരും ചേര്‍ന്ന് നടത്തിയ സിനിമാറ്റിക് ഡാന്‍സ് കാണികള്‍ക്കു ഇമ്പം ഏകി.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ