+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന മാധ്യമ സമിതി: അനിൽ ആറന്മുള പിആർഒ, ശ്രീകുമാർ ഉണ്ണിത്താൻ കോഓർഡിനേറ്റർ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020 കൺവൻഷന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ത്വരിത ഗതിയിൽ നടന്നു വരുന്നതായും അതിലേക്കു വേണ്ടുന്ന വിവിധ കമ്മിറ്റികളുടെ രൂപീകരണം നടക്കുന്നതായും പ്രസിഡന്‍റ് മാധ
ഫൊക്കാന മാധ്യമ സമിതി: അനിൽ ആറന്മുള പിആർഒ, ശ്രീകുമാർ ഉണ്ണിത്താൻ കോഓർഡിനേറ്റർ
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020 കൺവൻഷന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ത്വരിത ഗതിയിൽ നടന്നു വരുന്നതായും അതിലേക്കു വേണ്ടുന്ന വിവിധ കമ്മിറ്റികളുടെ രൂപീകരണം നടക്കുന്നതായും പ്രസിഡന്‍റ് മാധവൻ നായരും സെക്രട്ടറി ടോമി കൊക്കാടും അറിയിച്ചു.

ഫൊക്കാനയുടെ പരിപാടികളും കൺവൻഷന്‍റെ വിവരങ്ങളും ജനങ്ങളെ അറിയിക്കാനായി അനിൽ ആറന്മുള പിആർഒ ആയും ജോർജ് നടവയൽ, ശ്രീകുമാർ ഉണ്ണിത്താൻ, ബിജു കൊട്ടാരക്കര എന്നിവർ കമ്മിറ്റി അംഗങ്ങളായും അടങ്ങിയ പുതിയ മീഡിയ സമിതി രൂപീകരിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറി ആയ അനിൽ ആറന്മുള 1990 മുതൽ അമേരിക്കൻ മലയാള മാധ്യമ രംഗത്തെ നിറ സാന്നിധ്യമാണ്. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്‍റ്, ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സൊസൈറ്റി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അടൂർ സ്വദേശിയായ ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് വൈസ് പ്രെസിഡന്‍റും എക്സിക്യൂട്ടീവ് കമ്മിറ്റി കോഓർഡിനേറ്ററും ആണ്. മുൻ റീജൺ വൈസ് പ്രസിഡന്‍റും പിആർഒ യുമായി പ്രവർത്തിച്ചിട്ടുണ്ട്.

പി.ഡി. ജോർജ് നടവയൽ ഫൊക്കാനയുടെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള 2004 ലെ അവാർഡ് ജേതാവാണ്. ഫൊക്കാനയുടെ മുൻ വക്താവും കവിയും സാമൂഹ്യ പ്രവർത്തകനും ആണ്. കേരളത്തിൽ അധ്യാപകനായും പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥനായും ഇന്ത്യൻ എയർ ഫോഴ്സ് എഡ്യൂക്കേഷണൽ ഇൻസ്‌ട്രുക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

മെക്കാനിക്കൽ എൻജിനിയറായ ബിജു ജോൺ (കൊട്ടാരക്കര) ന്യൂയോർക് ട്രാൻസിറ്റ് അതോറിറ്റി ഉദ്യോഗസ്ഥനും കേരളാ ടൈംസ് ഓൺലൈൻ പത്രത്തിന്‍റെ മാനേജിംഗ് എഡിറ്ററുമാണ്.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കാനാട്ട്