+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കൻ ക്രിസ്ത്യൻ മിഷനറി ജയിൽ മോചിതനായി

വാഷിംഗ്ടൺ: അമേരിക്കൻ പാസ്റ്റർ ആൻഡ്രു ബ്രൺസൻ 24 വർഷത്തെ തടവിനുശേഷം ജയിൽ മോചിതനായി. നയതന്ത്ര തലത്തിൽ അമേരിക്കൻ പ്രസിഡന്‍റ് നടത്തിയ ശക്തമായ ഇടപെടലാണ് ആൻഡ്രുവിനെ മോചിപ്പിക്കുവാൻ തുർക്കി നിർബന്ധിതമായത്.

ആൻഡ്രുവിനെ മോചിപ്പിക്കാൻ ഒക്ടോബർ 12 നാണ് തുർക്കി കോടതി ഉത്തരവിട്ടത്. വിദേശയാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും കോടതി പിൻവലിച്ചു. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും കോടതി അനുമതി നൽകി.

തുർക്കിയിലെ ഇവലാഞ്ചലിക്കൽ പ്രിസസിറ്റീരിയൽ മിനിസ്റ്ററായി 1993 ലാണ് ആൻഡ്രു ഇവിടെയെത്തിയത്. 2016 ഒക്ടോബറിൽ നടന്ന രക്ത രൂക്ഷിതമായ വിപ്ലവത്തിലൂടെ ഗവൺമെന്‍റിനെ അട്ടിമറിക്കാൻ ശ്രമിച്ചവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പാസ്റ്ററെ ജയിലിലടച്ചത്. പാരിഷ് അംഗങ്ങളിൽ പലരും ഇദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും മൊഴി നൽകിയിരുന്നു. മാനുഷിക പരിഗണന നൽകി സിറിയൻ അഭയാർഥികളെ സംരക്ഷിച്ചതും ഭീകര സംഘടനാ അംഗങ്ങളുമായി ബന്ധ പ്പെടുന്നതിനുവേണ്ടിയായിരുന്നു എന്നും തുർക്കി കുറ്റാന്വേഷകർ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

കോടതി ഉത്തരവിനെ തുടർന്ന് പുറത്ത‌ിറങ്ങിയ പാസ്റ്ററെ സ്വീകരിക്കാൻ ഭാര്യയുമെത്തിയിരുന്നു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തൽ തുടങ്ങി ശക്തമായ സമ്മർദ തന്ത്രങ്ങളാണ് അമേരിക്ക തുർക്കിക്കെതിരെ പ്രയോഗിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ