+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധനാട് തീർഥാടനം

ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി നയിക്കുന്ന വിശുദ്ധനാട് തീർഥാടനം നവംബർ 9 മുതൽ 20 വരെ നടക്കും.ബൈബിളിലെ പുതിയ നിയമത്തിലും പഴയ നിയമത്തിലും പ്രതി
വിശുദ്ധനാട് തീർഥാടനം
ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി നയിക്കുന്ന വിശുദ്ധനാട് തീർഥാടനം നവംബർ 9 മുതൽ 20 വരെ നടക്കും.

ബൈബിളിലെ പുതിയ നിയമത്തിലും പഴയ നിയമത്തിലും പ്രതിപാദിച്ചിട്ടുള്ള ഇസ്രയേൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ചരിത്ര പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും 11 ദിവസം നീണ്ടു നിൽക്കുന്ന തീർഥാടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോസച്ചന്‍റെ ബൈബിൾ ജ്ഞാനവും നിരവധി തവണ തീർഥാടനം നയിച്ചതിന്‍റെ അറിവും തീർഥാടകർക്ക് സഹായകരമായിരിക്കും.

വിവരങ്ങൾക്ക് :ഫാ. ജോസ് കണ്ടത്തിക്കുടി 2016816021, വിനു പാരിപ്പള്ളി 914602 2137.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി