+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോഷ്യൽ സെക്യൂരിറ്റി 2.8 ശതമാനം വർധിപ്പിച്ചു

വാഷിംഗ്ടൺ: സോഷ്യൽ സെക്യൂരിറ്റിയിൽ 2.8 ശതമാനത്തിന്‍റെ വർധനവ് വരുത്തി സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഉത്തരവ് പുറത്തിറക്കി. 67 മില്യൺ അമേരിക്കക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 2019 ജനുവരി മ
സോഷ്യൽ സെക്യൂരിറ്റി 2.8 ശതമാനം വർധിപ്പിച്ചു
വാഷിംഗ്ടൺ: സോഷ്യൽ സെക്യൂരിറ്റിയിൽ 2.8 ശതമാനത്തിന്‍റെ വർധനവ് വരുത്തി സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഉത്തരവ് പുറത്തിറക്കി.

67 മില്യൺ അമേരിക്കക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 2019 ജനുവരി മുതൽ വർധനവ് പ്രാബല്യത്തിൽ വരും. 2012 നുശേഷം ഒറ്റയടിക്ക് 2.8 ശതമാനം വർധിപ്പിക്കുന്നത് ആദ്യമായാണ്.

പുതിയ ഉത്തരവനുസരിച്ചു പ്രതിമാസം 1461 ഡോളർ ലഭിക്കുന്നവർക്ക് 39 ഡോളറും 2861 ഡോളർ ലഭിക്കുന്നവർക്ക് 73 ഡോളറിന്‍റേയും വർധനവ് ലഭിക്കും. വാർഷിക കോസ്റ്റ് ഓഫ് ലിവിംഗ് അടിസ്ഥാനമാക്കിയാണ് വർധന. 2018 ൽ 2 ശതമാനവും 2017 ൽ 0.3 ശതമാനവും 2016 ൽ 0 ശതമാനവുമാണ് വർധിപ്പിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ my Social Security വെബ് സൈറ്റിൽ ലഭ്യമാണ്.

അമേരിക്കയിൽ 175 മില്യൺ ജീവനക്കാരാണ് സോഷ്യൽ സെക്യൂരിറ്റി പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. നവംബറിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ പ്രഖ്യാപിച്ച വർധനവ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ