+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സേവന സന്നദ്ധർക്ക് ആത്മവിശ്വാസം പകർന്ന് ജനസേവന ശില്പശാല

കുവൈത്ത് സിറ്റി : പ്രവാസ ജീവിതത്തിനിടയില്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും അവയുടെ നിയമവശങ്ങളും പരിഹാരമാർഗങ്ങളും ഉൾപ്പെടുത്തി വെൽഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച ജനസേവന ശില്പശാല ശ്രദ്ധേയമായി.
സേവന സന്നദ്ധർക്ക് ആത്മവിശ്വാസം പകർന്ന്  ജനസേവന ശില്പശാല
കുവൈത്ത് സിറ്റി : പ്രവാസ ജീവിതത്തിനിടയില്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും അവയുടെ നിയമവശങ്ങളും പരിഹാരമാർഗങ്ങളും ഉൾപ്പെടുത്തി വെൽഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച ജനസേവന ശില്പശാല ശ്രദ്ധേയമായി.

വിവിധ മേഖലകളിൽ പ്രവാസി സമൂഹത്തിനു മാർഗ നിർദ്ദേശവും സേവനവും നിർവഹിക്കാൻ പ്രാപ്തരായ സന്നദ്ധപ്രവർത്തകരെ വാർത്തെ ടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത് . സേവനരംഗത്തേയ്ക്ക് കടന്നു വരുന്ന നിരവധി പേർക്ക് ആത്മവിശ്വാസം പകരുന്ന പരിശീലന വേദിയായി ശില്പശാല മാറി . തൊഴില്‍ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും അർഹമായ അവകാശങ്ങള്‍ പോലും തഴയപ്പെടാന്‍ കാരണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത വെല്ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്‍റ് ഖലീല്റംഹ്മാന്‍ പറഞ്ഞു . ബോധവത്കരണത്തോടൊപ്പം പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകരുടെ സേവനംകൂടി ലഭ്യമായാല്‍ പ്രവാസികൾക്ക് വലിയ സഹായകമാകും . കുവൈത്തിലെ തൊഴിൽ നിയമങ്ങളും തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം പ്രസന്‍റേഷൻ അവതരിപ്പിച്ചു . ഗാർഹിക തൊഴിലാളികൾക്ക് കുവൈത്ത് ഗവൺമെന്‍റ് നൽകുന്ന അവകാശങ്ങളും അവർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചും വെൽഫെയർ കേരള ജനറൽ സെക്രട്ടറി വിനോദ് പെരേര സംസാരിച്ചു. ആശുപത്രി സന്ദർശനവും രോഗി പരിചരണവും വിവിധ ആശുപത്രികളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളെയും കുറിച്ചു കേന്ദ്ര കമ്മിറ്റി അംഗം അജിത് കുമാര്‍ പരിശീലനം നല്കി . പ്രവാസി മരണപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും രേഖകള്‍ തയാറാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങളെ വിശദീകരിച്ചു കൊണ്ടു ജനസേവന അസിസ്റ്റന്റ് കൺവീണർ റഷീദ് ഖാന്‍ പ്രസന്‍റേഷൻ അവതരിപ്പിച്ചു. തുടർന്നു നടന്ന പാനൽ ചർച്ചയിൽ വൈസ് പ്രസിഡന്‍റ് അൻവർ സയീദ് ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ , ഷംഷീർ , നാസർ ഇല്ലത്ത് , അൻവർ ഷാജി എന്നിവർ വിവിധ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് മറുപടി നൽകി. പ്രസിഡന്‍റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും പ്രോഗ്രാം കൺവീനർ ലായിക് അഹ്മദ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ