+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോള്‍ ജോണ്‍ ഫോമ ട്രഷറര്‍ സ്ഥാനാർഥി

ന്യൂയോർക്ക്: ഫോമയുടെ 202022 കാലഘട്ടത്തിലെ ട്രഷറര്‍ സ്ഥാനാര്‍ഥിയായി വെസ്റ്റേണ്‍ റീജണിലെ 11 സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുന്നു.2008ല്‍ ഫോമായുടെ രൂപീകരണത്തിനുശേഷം ലാസ് വേഗസി
പോള്‍ ജോണ്‍ ഫോമ  ട്രഷറര്‍ സ്ഥാനാർഥി
ന്യൂയോർക്ക്: ഫോമയുടെ 2020-22 കാലഘട്ടത്തിലെ ട്രഷറര്‍ സ്ഥാനാര്‍ഥിയായി വെസ്റ്റേണ്‍ റീജണിലെ 11 സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുന്നു.

2008-ല്‍ ഫോമായുടെ രൂപീകരണത്തിനുശേഷം ലാസ് വേഗസില്‍ നടത്തിയ ആദ്യ കണ്‍‌വന്‍ഷന്‍റെ ജനറല്‍ കണ്‍‌വീനറായിരുന്നു പോൾ ജോൺ, ഫോമ വെസ്റ്റേണ്‍ റീജണിന്‍റെ ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടിയ ആ കണ്‍‌വന്‍ഷന്‍ ഫോമയുടെ മാത്രമല്ല വെസ്റ്റേണ്‍ റീജണിന്‍റെ ശക്തിയും ആര്‍ജ്ജവവും തെളിയിക്കുന്ന ഒന്നായിരുന്നു.

ജോണ്‍ ടൈറ്റസിന്‍റെ നേതൃത്വത്തില്‍ നടത്തിയ കണ്‍‌വന്‍‌ഷന്‍ വമ്പിച്ച വിജയത്തിലേക്ക് നയിച്ചത് പോള്‍ ജോണിന്‍റെ മേല്‍‌നോട്ടത്തിലായിരുന്നു. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായിരുന്നു പോള്‍ ജോണ്‍.

2020-ല്‍ ഡാളസില്‍ നടക്കുന്ന കണ്‍‌വന്‍ഷനോടനുബന്ധിച്ചുള്ള തെരഞ്ഞെടുപ്പില്‍ വെസ്റ്റേണ്‍ റീജണില്‍ നിന്ന് ഒരു പൊതുസ്ഥാനാര്‍ഥിയെ വേണമെന്ന കൂട്ടായ ആലോചനയ്ക്കൊടുവിലാണ് തന്‍റെ പേര് നിര്‍ദ്ദേശിച്ചതെന്ന് പോള്‍ ജോണ്‍ പറഞ്ഞു. കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (Seattle), കേരള അസോസിയേഷന്‍ ഓഫ് ലോസ്‌ആഞ്ചലസ് (KALA), കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ്, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ (MANCA), സാക്രമെന്റൊ റീജണൽ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM), ഒരുമ കാലിഫോര്‍ണിയ, അരിസോണ മലയാളി അസോസിയേഷന്‍, ബേ മലയാളി സാന്‍‌ഫ്രാന്‍സിസ്കോ, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍‌ട്രല്‍ വാലി കാലിഫോര്‍ണിയ (MACC), വാലി മലയാളി ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്, കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോ എന്നീ അസോസിയേഷനുകള്‍ അടങ്ങുന്നതാണ് വെസ്റ്റേണ്‍ റീജൺ.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ