+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിക്ക് കൈമാറും

ന്യൂയോര്‍ക്ക്: പ്രളയത്തില്‍ എല്ലാം നഷ്ടപെട്ട കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സമാഹരിച്ച തുക കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൈമാറും. ഒക്ടോബർ 20 നു (ശനി) വൈക
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിക്ക് കൈമാറും
ന്യൂയോര്‍ക്ക്: പ്രളയത്തില്‍ എല്ലാം നഷ്ടപെട്ട കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സമാഹരിച്ച തുക കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൈമാറും.

ഒക്ടോബർ 20 നു (ശനി) വൈകുന്നേരം 7-നു കേരള സെന്‍ററില്‍നടക്കുന്ന ചടങ്ങിലാണ് തുക കൈമാറുക. സ്വന്തം നാടിനുവേണ്ടി ഓണാഘോഷം മാറ്റിവച്ച് മാതൃക കാട്ടിയ ആദ്യ മലയാളി സംഘടനകളില്‍ ഒന്നാണ് വെസ്റ്റ്‌ചെസ്റ്റര്‍ അസോസിയേഷന്‍.

ഏതാണ്ട് പതിനേഴായിരത്തോളും വീടുകള്‍ പ്രളയത്തില്‍നഷ്ടപെട്ടു. ഒരു വീടിനു 4 ലക്ഷം രൂപ എന്ന കണക്കില്‍ അവര്‍ക്കു ധനസഹായം നല്‍കുന്നു. ഇതിനായി നിരവധി വ്യക്തികള്‍ തുക മന്ത്രിയെ നേരിട്ടു ഏല്പിക്കും. കൂടുതല്‍ വ്യക്തികളുംസംഘടനകളും പദ്ധതിയിലേക്കു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുമെന്നു കരുതുന്നു .

സംഭാവനയുമായി എത്തുന്നവരില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനും ഇതിനോടകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദി അറിയിക്കാനും അവരെ ആദരിക്കാനുമാണു മന്ത്രി തോമസ് ഐസക്ക് എത്തുന്നത്. പ്രളയത്തില്‍ നഷ്ടപെട്ട വീടുകള്‍ , റോഡുകള്‍ എന്നിവ പുനഃനിര്‍മിക്കുന്നതിനുള്ള പ്രോജക്ടുകൾ ഏറ്റടുക്കുന്ന വ്യക്തികളെയും സംഘടനകളെയും മന്ത്രി നേരിൽ കാണും.

വിവരങ്ങള്‍ക്ക്: 516 3582000,630 853 2700 2700.