+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മാഷേഴ്സ് കപ്പ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് 20 മുതൽ

ഫിലഡൽഫിയ: അസൻഷൻ മാർത്തോമ്മാ യുവജന സഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ സ്മാഷേഴ്സ് കപ്പ് സീസൺ നാല് ബാഡ്മിന്‍റൺ ടുർണമെന്‍റിന് ഒക്ടോബർ 20 മുതൽ തുടക്കം കുറിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 28 ടീമുകളാണ് ടൂർണമെന
സ്മാഷേഴ്സ് കപ്പ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് 20 മുതൽ
ഫിലഡൽഫിയ: അസൻഷൻ മാർത്തോമ്മാ യുവജന സഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ സ്മാഷേഴ്സ് കപ്പ് സീസൺ നാല് ബാഡ്മിന്‍റൺ ടുർണമെന്‍റിന് ഒക്ടോബർ 20 മുതൽ തുടക്കം കുറിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 28 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക.

ടുർണമെന്‍റിൽ നിന്നും ലഭിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് വികാരി റവ. ജിൻസൺ കെ. മാത്യു അറിയിച്ചു. ലിജോ ജോർജ്, സാന്റോ മാത്യു എന്നിവരാണു കൺവീനർമാർ. 9379 Krewston Rd ൽ ഉള്ള നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട് :ബെന്നി പരിമണം