+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്ട്രക്ചറല്‍ എൻജിനിയറിംഗ് ബോര്‍ഡ് കമ്മീഷണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ഷിക്കാഗോ: ഇല്ലിനോയ്‌സ് സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് ബോര്‍ഡ് കമ്മീഷണറായി രണ്ടാം തവണയും ഗ്ലാഡ്സൺ വർഗീസ് നിയമിതനായി. ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ബ്രൂസ് റൗണ്ണര്‍ ആണ് നിയമനം നടത്തിയത്. ഇല്ലിനേയ്‌സ് സ്റ്റേറ്റ
ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്ട്രക്ചറല്‍ എൻജിനിയറിംഗ് ബോര്‍ഡ് കമ്മീഷണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ഷിക്കാഗോ: ഇല്ലിനോയ്‌സ് സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് ബോര്‍ഡ് കമ്മീഷണറായി രണ്ടാം തവണയും ഗ്ലാഡ്സൺ വർഗീസ് നിയമിതനായി. ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ബ്രൂസ് റൗണ്ണര്‍ ആണ് നിയമനം നടത്തിയത്.

ഇല്ലിനേയ്‌സ് സ്റ്റേറ്റിലുള്ള കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ അപാകതകള്‍, സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് ബോര്‍ഡ് എക്‌സാം എന്നിവയുടെ ചുമതല ഈ ബോര്‍ഡിനാണ്. 2013-ല്‍ ഇല്ലിനോയ്‌സ് ഗവര്‍ണറായിരുന്ന പാറ്റ് ക്യൂന്‍ ആണു ആദ്യമായി ഈ ബോര്‍ഡിലേക്ക് ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ നിയമിച്ചത്.

അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എജിനിയറിംഗില്‍ ബിരുദാനന്തര ബിരുദവും പെര്‍ഡ്യൂവില്‍ നിന്നുതന്നെ ഓപ്പറേഷന്‍സ് മാനേജ്‌മെന്‍റില്‍ എംബിഎയും നേടിയ ഗ്ലാഡ്‌സണ്‍, അമേരിക്കയിലെ എട്ടു ബില്യന്‍ ഡോളര്‍ കമ്പനിയായ വെസ്റ്റിംഗ് ഹൗസ് കോര്‍പറേഷന്‍റെ ഡിവിഷണല്‍ ഡയറക്ടര്‍ കൂടിയാണ്. അമേരിക്ക, മെക്‌സിക്കോ, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലുള്ള ചില പ്ലാന്‍റുകളുടെ ചുമതലയും വഹിക്കുന്നുണ്ട്.

സാമൂഹിക-രാഷ്ട്രീയ- സാമുദായിക രംഗങ്ങളില്‍ വളരെയധികം ചുമതല വഹിച്ചിട്ടുള്ള ഗ്ലാഡ്‌സണ്‍ ഗ്ലോബര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോ റീജൺ ചെയര്‍മാന്‍, പ്രസിഡന്‍റ്, മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ്, ഐഎൻഒസി ഷിക്കാഗോ പ്രസിഡന്‍റ് ഫോമ ജനറല്‍ സെക്രട്ടറി, ഇന്തോ- അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷൻ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ഷിക്കാഗോ ചര്‍ച്ചസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം