+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎപിസിയുടെ മാതൃക അനുകരണീയം: പി. ശ്രീരാമകൃഷ്ണൻ

അറ്റ്ലാന്‍റ: വിവിധ തലങ്ങളിൽ കഴിവുതെളിയിച്ച 30 വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകിയ ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്‍റെ മാതൃക മറ്റു സംഘടനകൾക്കും അനുകരണീയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്റ്റീഫൻ ഫൗണ്ടേഷന
ഐഎപിസിയുടെ മാതൃക അനുകരണീയം: പി. ശ്രീരാമകൃഷ്ണൻ
അറ്റ്ലാന്‍റ: വിവിധ തലങ്ങളിൽ കഴിവുതെളിയിച്ച 30 വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകിയ ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്‍റെ മാതൃക മറ്റു സംഘടനകൾക്കും അനുകരണീയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്റ്റീഫൻ ഫൗണ്ടേഷനും സെന്‍റ് മേരീസ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുമാണു അവാർഡ് സ്പോൺസർ ചെയ്തത്.

500 ഡോളർ കാഷ് അവാർഡ് നൽകിയത്. രണ്ടു വർഷത്തിനുള്ളിൽ 50 പേർക്ക് കാഷ് അവാർഡ് നൽകുമെന്നു ചെയർമാൻ ബാബു സ്റ്റീഫൻ പറഞ്ഞു. അറ്റ്ലാന്‍റ ചാപ്റ്റർ അഡ്‌വൈസറി ബോർഡ് മെംബർ അനിൽ അഗസ്റ്റിനും ബോർഡ് മെംബർ സുനിൽ ജെ. കൂഴന്പാലയുമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അമേരിക്കയിൽ കഴിയുന്ന കഴിവുള്ള ഇന്ത്യൻ വംശജരായ വിദ്യാർഥികളെയും മാധ്യമ പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കുകയെന്നത് ഐഎപിസിയുടെ ദൗത്യമാണെന്നു ബോർഡ് ഓഫ് ഡയറക്ടർ ജിൻസ്മോൻ സഖറിയ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ